ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും പ്രണയത്തിലാണെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. അതൊന്നും കാര്യമാക്കാതെ തങ്ങളുടെ ജീവിതവുമായി സന്തോഷത്തോടെ മുന്നോട്ടുപോകുകയാണ് ഇരുവരും.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഗാനത്തിന്റെ പ്രണയാതുരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിലൂടെ ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്. ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയും പിന്തുണയും ആവശ്യമാണ്! എല്ലാ ബഹുമാനങ്ങളോടും കൂടി പറയട്ടേ, എന്റെ സദാചാരക്കാരേ.. ദയവുചെയ്ത് മാറിനില്‍ക്കൂ… ഇത് നിങ്ങളെ പ്രകോപിപ്പിക്കാനുള്ള ശ്രമമല്ലെന്നും ഗാനം ഉടന്‍ പുറത്തിറങ്ങുമെന്ന് അദ്ദേഹം വീഡിയോയ്ക്കൊപ്പം കുറിച്ചു.
തന്റെ ജീവിതത്തില്‍ പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന ചില കാര്യങ്ങള്‍ ഉടനെ ഉണ്ടാവുമെന്ന് കഴിഞ്ഞ ദിവസം അമൃത പറഞ്ഞിരുന്നു. പിന്നാലെയാണ് ഇരുവരും ഒന്നിച്ചുള്ള വീഡിയോ പുറത്തു വിട്ടത്. പരസ്പരം ചേര്‍ന്ന് നിന്ന് ചുംബിക്കാന്‍ ഒരുങ്ങുന്ന ഗോപി സുന്ദറും അമൃതയുമാണ് വീഡിയോയിലുള്ളത്. ഇതെന്താണെങ്കിലും വൈകാതെ വരുമെന്ന് പറഞ്ഞാണ് പ്രൊമോ വീഡിയോ അവസാനിക്കുന്നത്.
View this post on InstagramA post shared by Gopi Sundar Official (@gopisundar__official)
അമൃതയും ഗോപിയും ആദ്യമായി ഒന്നിച്ച് ചെയ്യുന്ന മ്യൂസിക് ആല്‍ബം ആണെന്നാണ് ആരാധകരുടെ വാദം. മ്യൂസിക് ട്രീ പ്രസന്റ് ചെയ്യുന്ന ‘THONTHARAVA’ എന്ന പേരിലാണ് ആല്‍ബം എത്തുന്നത്.അതേസമയം, തനിക്കെതിരെ ഉയരുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് അമൃത സുരേഷ് രംഗത്തെത്തിയിരുന്നു.