തലയില്‍ നിന്നും ഒഴിഞ്ഞു പോയതിന്റെ സന്തോഷം..; നിറചിരിയോടെ എലിസബത്തും അമൃതയും

ബാല വിവാഹിതനായതോടെ ആശ്വാസം നിറഞ്ഞ ചിരിയുമായി നടന്റെ മുന്‍ഭാര്യമാരായ ഗായിക അമൃത സുരേഷും ഡോക്ടര്‍ എലിസബത്തും. ഇന്ന് രാവിലെ 8.30 എറണാകുളം കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ വച്ചാണ് ബാല അമ്മാവന്റെ മകളായ കോകിലയെ വിവാഹം ചെയ്തത്. ഇതിന് പിന്നാലെ അമൃതയും എലിസബത്തും പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ശ്രദ്ധ നേടുന്നത്.

ക്ഷേത്രത്തില്‍ നിന്നും പ്രാര്‍ഥനയ്ക്ക് ശേഷം പ്രസാദവും വാങ്ങി പുറത്തിറങ്ങുന്ന ചിത്രമാണ് അമൃത പങ്കുവച്ചത്. കൂപ്പുകൈ ഇമോജിയും ചേര്‍ത്താണ് ഈ ചിത്രം അമൃത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ‘സ്‌നേഹവും പ്രാര്‍ഥനകളും’ എന്നെഴുതി മറ്റൊരു ചിത്രം ഇന്‍സ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ബാലയുടെ പേരില്‍ അമൃത നല്‍കിയ പരാതിയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അമൃത നല്‍കിയ പരാതിയില്‍ ബാല അറസ്റ്റിലാവുകയും ചെയ്തിരുന്നു. അതേസമയം, ചിരിയോടെയുള്ള എലിസബത്തിന്റെ ചിത്രവും ശ്രദ്ധ നേടുകയാണ്. എലിസബത്ത് രണ്ട് മുന്നേ പങ്കുവച്ച ചിത്രമാണെങ്കിലും നിരവധി കമന്റുകളാണ് ലഭിക്കുന്നത്.

കന്നടക്കാരിയായ യുവതിയാണ് ബാലയുടെ ആദ്യ ഭാര്യ. നടന്റെ രണ്ടാം ഭാര്യയായ ഗായിക അമൃത സുരേഷ് ആണ് ബാല തനിക്ക് മുമ്പ് മറ്റൊരു വിവാഹം ചെയ്തിരുന്നുവെന്ന കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി ബാല രജിസ്റ്റര്‍ ചെയ്തിട്ടില്ല. 2019ല്‍ അമൃതയെ ഡിവോഴ്സ് ചെയ്തിരുന്നു.

ഡോക്ടര്‍ എലിസബത്ത് ആണ് നടന്റെ മൂന്നാം ഭാര്യ. 2021 സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതരായത്. എന്നാല്‍ ആ വിവാഹവും നിയമപരമായി റജിസ്റ്റര്‍ ചെയ്തിരുന്നില്ല. ബാലയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്ന എലിസബത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. നിലവില്‍ ഗുജറാത്തില്‍ ജോലി ചെയ്യുകയാണ് എലിസബത്ത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍