വിമർശനങ്ങൾക്കിടയിലും ജീവിതം ആഘോഷമാക്കി ഗോപി സുന്ദറും അമൃത സുരേഷും. ഇരുവരും ജീവിതത്തിൽ ഒരുമിച്ചു എന്ന വാർത്തകൾക്ക് ശേഷം ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡീയയിൽ ശ്രദ്ധ നേടുന്നത്. ഒരുപാട് യാത്രകൾ ചെയ്യാൻ ഇഷ്ടമാണെന്ന് അമൃത മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പിന്നാലെ അമൃത പങ്കുവെച്ച ചിത്രങ്ങളാണ് വെെറലായി മാറിയിട്ടുള്ളത്. ഹൈദരാബാദിലെ ചാർമിനാറിൻ്റെ മുമ്പിൽ ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ അമൃത പോസ്റ്റ് ചെയ്തിട്ടുള്ളത്. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാർമിനാറിൻ്റെ സൗന്ദര്യത്തെയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ചിത്രങ്ങൾ.
ഇതിനൊപ്പം പ്രകൃതി സുന്ദരമായ ഏലത്തോട്ടത്തിൽ നിന്നുളള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്നും വിവാഹം കഴിഞ്ഞ സമയത്ത് ഗോപി സുന്ദർ പറഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിലൂടെ ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു തങ്ങൾ ഒന്നായ വിവരം അറിയിച്ചത്. ‘പിന്നിട്ട കാതങ്ങൾ മനസിൽ കുറിച്ച് അനുഭവങ്ങളുടെ കനൽ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേയ്ക്ക്’ എന്ന് കുറിച്ച് കൊണ്ടായിരുന്നു ഒന്നായ വിവരം പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം അമൃത തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ ഒരു ചെറിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിനൊപ്പം, തന്റെ ജീവിതത്തിൽ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന ചില കാര്യങ്ങൾ ഉടനെ സംഭവിക്കാൻ പോവുകയാണെന്ന് അമൃത പറഞ്ഞിരുന്നു.