'കിടപ്പറ വീഡിയോ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണി, എലിസബത്തും അമൃതയും ഒന്നിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകും'

നടന്‍ ബാലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല. കടുത്ത ആരോപണങ്ങളാണ് അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പേഴ്‌സനല്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന കുക്കു എനോല ഉന്നയിച്ചത്. ബാലയുടെ ഭാര്യമാരായി ജീവിച്ച അമൃതയെയും എലിസബത്ത് ഉദയനെയും ബാല അതിക്രൂരമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കുക്കു പറഞ്ഞിരിക്കുന്നത്.

”അമൃതയെ വിവാഹം കഴിച്ചു കൊണ്ട് പോയതിന് ശേഷം വീട്ടില്‍ പ്രേതബാധയുണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വിവാഹ ശേഷം അമൃതയുടെ ഫോണ്‍ നശിപ്പിക്കുകയും വീട്ടുകാരുമായുള്ള ബന്ധം നിര്‍ത്തലാക്കുകയും ചെയ്തു. കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ചു വരുത്തി മദ്യപിച്ച് അമൃതയെ കൊണ്ട് അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കി, എച്ചില്‍ പാത്രം കഴുകിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്തു.”

”പ്രതികരിച്ചപ്പോഴൊക്കെ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തി. അണ്‍നാച്വറല്‍ സെക്സ്, മാരിറ്റല്‍ റേപ്പ്, സെക്ഷ്വല്‍ അബ്യൂസ് എന്നിവ അമൃതയ്ക്ക് നേരെയുണ്ടായി. ഇതേ അനുഭവം എലിസബത്തിനുമുണ്ട്. എലിസബത്തിനും ഇത്തരത്തിലുള്ള അനുഭവങ്ങളാണ് നേരിട്ടതെന്ന് എലിസബത്ത് തന്നെ അമൃതയെ ഫോണ്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികളെയാണ് ബാല വിവാഹം കഴിക്കുന്നത്.”

”മകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ കരഞ്ഞു പറയുന്ന ബാലയ്ക്ക് മകളോട് യാതൊരു സ്‌നേഹവുമില്ല. അവള്‍ക്ക് ഇതുവരെ ഒരു സമ്മാനം പോലും വാങ്ങി നല്‍കിയിട്ടില്ല. മകളുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അമൃത തന്നെയാണ്. ബാലയ്ക്കൊപ്പം ജീവിച്ച ആരും പേടി മൂലം അയാളെ കുറിച്ച് സംസാരിക്കില്ല. ക്രൂരനായ മനുഷ്യനാണയാള്‍. മകളെ സ്നേഹിക്കുന്ന അച്ഛനോ ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവോ അല്ല. മീഡിയയ്ക്കു മുന്നില്‍ അഭിനയിക്കുകയാണ് ബാല.”

”എലിസബത്തും അമൃതയും ഒരുമിച്ചിറങ്ങിയാല്‍ ബാല ജയിലില്‍ പോകും. ഭാര്യയുടെ കിടപ്പറയിലെ വീഡിയോ പകര്‍ത്തി പുറത്തുവിടുമെന്ന് ഏതെങ്കിലും ഭര്‍ത്താവ് ഭീഷണിപ്പെടുത്തോ? ഇതെല്ലാം കേട്ടത് അമൃതയും എലിസബത്തും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ്. ഇതൊക്കെ തുറന്നു പറയുന്നതുകൊണ്ട് എനിക്കോ അമൃതയ്‌ക്കോ എലിസബത്തിനോ അവരുടെ കുടുംബങ്ങള്‍ക്കോ എന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി ബാല ആയിരിക്കും” എന്നാണ് കുക്കു പറഞ്ഞത്.

Latest Stories

IPL 2025: ഞങ്ങൾ തോറ്റതിന്റെ പ്രധാന കാരണം അവന്മാരുടെ പിഴവുകളാണ്: പാറ്റ് കമ്മിൻസ്

CSK UPDATES: വിസിൽ അടി പാട്ടൊന്നും ചേരില്ല, തിത്തിത്താരാ തിത്തിത്തെയ് കറക്റ്റ് ആകും; അതിദയനീയം ഈ ചെന്നൈ ബാറ്റിംഗ്, വമ്പൻ വിമർശനം

IPL 2025: സഞ്ജു നിങ്ങൾ പോലും അറിയാതെ നിങ്ങളെ കാത്തിരിക്കുന്നത് വമ്പൻ പണി, രാജസ്ഥാൻ നൽകിയിരിക്കുന്നത് വലിയ സൂചന; സംഭവം ഇങ്ങനെ

IPL 2025: മോശം പ്രകടനത്തിനിടയിലും ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ, അതുല്യ ലിസ്റ്റിൽ ഇനി മലയാളി താരവും; കൈയടിച്ച് ആരാധകർ

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍; ആറ് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

RR VS CSK: വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ, തുടർച്ചയായ രണ്ടാം മത്സരത്തിലും ദുരന്തമായി സഞ്ജു; ഈ പോക്ക് പോയാൽ ഇനി ഇന്ത്യൻ ടീം സ്വപ്നത്തിൽ കാണാം

IPL 2025: ആ പദം ഇനി ആർസിബി ബോളർമാർക്ക് തരില്ല, ചെണ്ടകൾ അല്ല ഞങ്ങൾ നാസിക്ക് ഡോൾ തങ്ങൾ ന്ന് ചെന്നൈ ബോളർമാർ; വന്നവനും പോയവനും എല്ലാം എടുത്തിട്ട് അടി

ഇത് ഒരു അമ്മയുടെ വേദനയാണ്; പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല; ഇനി ചതിക്കുകയും ഇല്ലെന്ന് മല്ലിക സുകുമാരന്‍

മാസപ്പിറ ദൃശ്യമായി കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍