'ഡിയര്‍ വാപ്പി'യില്‍ ലാലിനൊപ്പം അനഘ നാരായണന്‍

ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നു ‘ഡിയര്‍ വാപ്പി’യില്‍ ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ പ്രധാന കഥാപാത്രമാകുന്നു. ഒരു അച്ഛന്റേയും മകളുടേയും കഥപറയുന്ന ചിത്രത്തില്‍ ലാലിനൊപ്പമാണ് അനഘ വേഷമിടുന്നത്.

സെപ്റ്റംബര്‍ പത്തിന് ചിത്രീകരണം ആരംഭിക്കുന്ന ഡിയര്‍ വാപ്പിയുടെ പ്രധാന ലൊക്കേഷനുകള്‍ തലശ്ശേരി, മാഹി, മൈസൂര്‍, മുംബൈ എന്നിവിടങ്ങളിലാണ്. നിര്‍മ്മാതാക്കള്‍ പറയുന്നതനുസരിച്ച് ടെയ്ലര്‍ ബഷീര്‍ എന്ന അച്ഛന്റേയും മോഡലായ മകളുടേയും കഥയാണ് ചിത്രം പറയുന്നത്.

ക്രൗണ്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഡിയര്‍ വാപ്പിയില്‍ നിരഞ്ജ് മണിയന്‍പിള്ള രാജു, വെയില്‍ ഫെയിം ശ്രീലേഖ, ശശി എരഞ്ഞിക്കല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. പാണ്ടികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലിജോ പോള്‍ ആണ്. കൈലാസ് മേനോന്‍ ചിത്രത്തിനായി സംഗീതം ഒരുക്കും.

അതേസമയം, ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ‘അനുരാധ ക്രൈം നമ്പര്‍ 59/2019’ എന്ന ത്രില്ലര്‍ ചിത്രം ആണ് ഷാന്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Latest Stories

'സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന്'; പൃഥ്വിരാജിനും മുരളീഗോപിയ്ക്കും അഭിനന്ദനങ്ങളുമായി ബെന്യാമിന്‍

IPL 2025: ഞാൻ ക്യാച്ച് വിട്ടപ്പോൾ എല്ലാവരും എനിക്ക് നേരെ തിരിയും എന്ന് കരുതി, എന്നാൽ ആ താരം എന്നോട്....: അഭിഷേക് പോറൽ

സഞ്ജു ബാംഗ്ലൂരിൽ, അടുത്ത കളിക്ക് മുമ്പ് ആ കാര്യത്തിൽ തീരുമാനം; സംഭവം ഇങ്ങനെ

ഒളിച്ചിരുന്ന് കല്ലെറിയുന്നത് ധൈര്യം ഇല്ലാത്തവരാണ്, സിനിമയെ സിനിമയായി കാണുക: ആസിഫ് അലി

'ഗാന്ധിജിയെ വധിച്ചു, ഗുജറാത്തിൽ ആയിരങ്ങളെ കൊന്നു, ഇപ്പോൾ ഒരു സിനിമയെ കൊന്നു'; യൂഹാനോൻ മാർ മിലിത്തിയോസ്

IPL 2025: ഡാ പിള്ളേരെ, നിന്റെയൊക്കെ കളിയാക്കൽ നിർത്തിക്കോ, എതിരാളികളെ ഭയപ്പെടുത്തുന്ന ഒരു ബ്രഹ്മാസ്ത്രം ആ ടീമിലുണ്ട്: ആകാശ് ചോപ്ര

'നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുന്നു, ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് വിരമിക്കല്‍ അറിയിക്കാൻ'; സഞ്ജയ് റാവുത്ത്

ആളിക്കത്തുന്ന വിവാദം, ബോക്‌സ് ഓഫീസില്‍ തീ, 'എമ്പുരാന്‍' ഗ്ലോബല്‍ തലത്തില്‍ മൂന്നാമത്; കുതിപ്പ് 200 കോടിയിലേക്ക്

IPL 2025: ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറഞ്ഞത് പോലെയാണ് ധോണിയുടെ ഫിനിഷിങ്, പഴയത് പോലെ..; പരിഹാസവുമായി വിരേന്ദർ സെവാഗ്

സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണം: ബി ഗോപാലകൃഷ്ണന്‍