മലയാളത്തില്‍ നിന്നും പൃഥ്വിരാജും സുപ്രിയയും മാത്രം; അംബാനി കല്യാണത്തിന് മാറ്റുകൂട്ടി ഹോളിവുഡ്, ബോളിവുഡ് താരങ്ങള്‍, വീഡിയോ

മാസങ്ങള്‍ നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ശേഷം മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകന്‍ അനന്ത് അംബാനി വിവാഹിതനായി. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന ചടങ്ങിലാണ് അനന്തും രാധിക മെര്‍ച്ചന്റും വിവാഹിതരായത്.

രാഷ്ട്രീയ, സിനിമാ, കായിക, വ്യാവസായിക രംഗത്തെ പ്രമുഖരെല്ലാം ചടങ്ങിന് എത്തി. വിവാഹ ദിനത്തില്‍ രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര, അര്‍ജുന്‍ കപൂര്‍, അനന്യ പാണ്ഡ്യ, അനില്‍ കപൂര്‍, രജനീകാന്ത്, മാധുരി ദീക്ഷിത് തുടങ്ങിയവരടക്കം നൃത്തം ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

തമിഴില്‍ നിന്നും രജനികാന്ത്, സൂര്യ, നയന്‍താര, അറ്റ്ലി എന്നിവര്‍ കുടുംബസമേതം പങ്കെടുത്തു. കിം കര്‍ദാഷിയാന്‍, സഹോദരി ക്ലോയി കര്‍ദാഷിയാന്‍, അമേരിക്കന്‍ നടനും ഗുസ്തി താരവുമായ ജോണ്‍ സീന തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖര്‍.

മലയാളത്തില്‍ നിന്നും പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനുമാണ് വിവാഹത്തിനെത്തിയത്. മഹേഷ് ബാബു, രാം ചരണ്‍, യഷ് തുടങ്ങി കന്നഡ, തെലുങ്ക് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങളും ചടങ്ങിന് എത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ഗുജറാത്തിലെ ജാംനഗറിലാണ് അനന്തിന്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്.

മേയില്‍ ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍. മേയ് 29 ന് ഇറ്റലിയില്‍നിന്ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് ഫ്രാന്‍സിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.

Latest Stories

മതത്തിൻ്റെ പേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണനെതിരെ സർക്കാർ നടപടിയെടുത്തേക്കും

വഖഫ് പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി നൽകി കോൺഗ്രസ്

ഇനിയില്ല; നിർണായക തീരുമാനം സ്ഥിരീകരിച്ച് മോഹൻലാൽ

ഈ കാരണം കൊണ്ടാണ് താൻ ഇനി മലയാള സിനിമയിൽ പ്രവർത്തിക്കാത്തതെന്ന് ഇളയരാജ

ഏത് പൂരം കലക്കിയാണ് ട്രംപ് വിജയിച്ചത്? നവ്യ ജയിച്ചാൽ കേന്ദ്രമന്ത്രിയാക്കും; വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് റാലിയിൽ സുരേഷ് ഗോപി

ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ട്രംപിന്റെ യുദ്ധത്തില്‍ പടനായകനാണോ ഇലോണ്‍ മസ്‌ക്?ച ട്രംപും മസ്‌കും അമേരിക്കയിലെ 'ഡീപ് സ്റ്റേറ്റും', വരാനിരിക്കുന്നതെന്ത്?

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ട്രംപോണോമിക്‌സിൻ്റെ ഇരട്ട സ്വാധീനം: ഗുണങ്ങളും ദോഷങ്ങളും

വയനാട് ഭക്ഷ്യകിറ്റ് വിതരണം നിർത്തിവെക്കണം; മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി കളക്ടർ

ശാസ്ത്രി എനിക്ക് അയച്ച മെസേജ് മറക്കാൻ കഴിയില്ല, തുടരെയുള്ള സെഞ്ചുറിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി സഞ്ജു സാംസൺ