'ആക്ടിംഗ് കരിയറിന്റെ വളർച്ചക്ക് ഞാൻ ഹോളിവുഡിലേക്ക് പോവുകയാണ്; അനന്യക്ക് നേരെ ട്രോളോട് ട്രോൾ

വിജയ് ദേവരുകൊണ്ട പ്രധാന കഥാപാത്രത്തിലെത്തിയ ലെെ​ഗർ പരാജയപ്പെട്ടതോടെ ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം വിമർശനം ലഭിച്ചത് നായികയായെത്തിയ അനന്യ പാണ്ഡേക്കായിരുന്നു. അനന്യക്ക് അഭിനയിക്കാൻ അറിയില്ലെന്നും നെപ്പോട്ടിസം കാരണം മാത്രമാണ് ഇപ്പോഴും അവർ സിനിമ ഇൻഡസ്ട്രിയിൽ നിൽക്കുന്നതെന്നുമാണ് വിമർശകർ പറഞ്ഞത്.‘

ആക്ടിങ് കരിയറിന്റെ വളർച്ചക്ക് ഞാൻ ഹോളിവുഡിലേക്ക് പോവും,’ എന്ന ചിത്രത്തിലെ അനന്യയുടെ ഡയലോഗാണ് ഇപ്പോൾ ട്രോളുകളിൽ നിറയുന്നത്.ഇതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വെെറലായി മാറിക്കഴിഞ്ഞു. ജോക്ക് ഓഫ് ദി ഇയർ എന്നാണ് അനന്യയുടെ ഡയലോഗിനോട് നെറ്റിസൺസ് പ്രതികരിക്കുന്നത്.

സ്‌കാർലെറ്റ് ജോൺസണും എമ്മ വാട്ട്‌സണും ഇനി അനന്യയോട് കോമ്പീറ്റ് ചെയ്യേണ്ടി വരുമോയെന്നേ തുടങ്ങിയാണ് ട്രോളുകൾ.സിനിമ മൂലം ഉണ്ടായ നഷ്ടം സംവിധാകൻ പുരി ജഗനാഥ് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിതരണക്കാർ രംഗത്ത് വന്നിരുന്നു.


അതേസമയം ലൈഗറിന്റെ പരാജയം അട്ടിമറിയാണെന്നാണ് പ്രമുഖ സൗത്ത് ഇന്ത്യൻ ഫിലിം ഡിസ്ട്രിബ്യൂട്ടർ വാറങ്കൽ ശ്രീനു പറഞ്ഞത്. ബോയ്‌കോട്ടുകൾ സിനിമയെ ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?