‘സ്ഫടികം’ റീ റിലീസ് ആഘോഷിച്ച് അനശ്വര രാജനും. സ്ഫടികത്തിന്റെ ഹോര്‍ഡിങ്ങിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങളാണ് അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. മുണ്ടും മടക്കിക്കുത്തി റെയ്ബാന്‍ ഗ്ലാസും വച്ച് നില്‍കുന്ന താരം സിനിമയിലെ ഹിറ്റ് ഡയലോഗും ക്യാപ്ഷനായി നല്‍കിയിട്ടുണ്ട്.
”ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്.. ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും… മണിയാ…പോ….” എന്നാണ് അനശ്വര ചത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. കഴിഞ്ഞ ദിവസം ആയിരുന്നു മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ സ്ഫടികത്തിന്റെ റീ റിലീസ്.
4കെ ദൃശ്യമികവില്‍ ആടുതോമ വീണ്ടും സ്‌ക്രീനില്‍ എത്തിയപ്പോള്‍ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തിരുന്നു. 28 വര്‍ഷത്തിന് ശേഷമാണ് സ്ഫടികം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയത്. 1995ല്‍ ആണ് ചിത്രം ആദ്യം പുറത്തിറങ്ങിയത്. ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സ്ഫടികം മാറിയിരുന്നു.
‘ഇതെന്റെ പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്…”, ”ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്…”, ”സകലകലാവല്ലഭന്‍.. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം..”, ”ബബ്ബബ്ബായാല്ല…”, ” ഒലക്ക…” ” മാഷേ, മാഷിന്റെ ചുവപ്പിന് ചോരയെന്നുകൂടി അര്‍ഥമുണ്ട്…” തുടങ്ങിയ ഹിറ്റ് ഡയലോഗുകള്‍ എല്ലാം തിയേറ്ററില്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്.