അമ്പരപ്പിച്ച് അനശ്വര രാജന്‍; മൈക്ക് ട്രെയിലര്‍

അനശ്വര രാജന്‍ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായി അനശ്വര ചിത്രത്തില്‍ എത്തുന്നു. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം.

ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ‘മൈക്ക്’ എന്ന ചിത്രം ഓഗസ്റ്റ് 19ന് തിയറ്ററുകളിലെത്തും. നവാഗതനായ രഞ്ജിത്ത് സജീവ്, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വിഷ്ണു ശിവപ്രസാദാണ് സംവിധാനം ചെയ്യുന്നത്.

ബോളിവുഡ് നടന്‍ ജോണ്‍ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രമാണ് മൈക്ക്. ബിവെയര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബര്‍ അലിയാണ് എഴുതിയിരിക്കുന്നത്. സെഞ്ച്വുറിയാണ് ചിത്രം വിതരണം ചെയ്യുന്നത്.

രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

രഞ്ജിത്ത് കോതേരി കലാസംവിധാനവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. സോണിയ സാന്‍ഡിയാവോ കോസ്റ്റ്യൂം ഡിസൈനിംഗും രാജേഷ് രാജന്‍ സൗണ്ട് ഡിസൈനിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് കൈകാര്യം ചെയ്യുന്നത് ഫീനിക്‌സ് പ്രഭുവും, അര്‍ജ്ജുനുമാണ്. രാഹുല്‍ രാജിന്റേതാണ് സ്റ്റില്‍സ്. ഡേവിസണ്‍ സി ജെയും ബിനു മുരളിയുമാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍. പബ്ലിസിറ്റി ഡിസൈന്‍ ജയറാം രാമചന്ദ്രന്‍. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രനാണ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം