'ഒരു വെളിച്ചം പോലും ഞെട്ടല്‍ ഉളവാക്കുന്ന ഗംഭീര തിയേറ്റര്‍ അനുഭവം'

മിഥുന്‍ മാനുവലിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ അഞ്ചാം പാതിര തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മിഥുന്‍ മാനുവലില്‍നിന്ന് ലഭിച്ച സര്‍പ്രൈസ് ത്രില്ലര്‍ എന്നാണ് “അഞ്ചാം  പാതിരാ”യെ കുറിച്ചുള്ള പൊതുവിലയിരുത്തല്‍. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചു കൊണ്ട് അനീഷ് പി.വി എന്ന പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു വെളിച്ചം പോലും ഞെട്ടല്‍ ഉളവാക്കുന്ന ഗംഭീര തിയേറ്റര്‍ അനുഭവമാണ് അഞ്ചാം പാതിരയെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

അഞ്ചാം പാതിരാ… ഇന്ന് കണ്ടു…

Sleep Well Today Caesar, Your Sleepless Nights Are Coming –
ഇന്ന് രാത്രി ശരിക്ക് ഉറങ്ങിക്കോളൂ സീസര്‍ … ഉടന്‍ തന്നെ നിങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടും.. മറ്റാര്‍ക്കും വേല ചെയ്യാന്‍ പറ്റാത്ത അവര്‍ മാത്രം വേല ചെയ്യുന്ന ആ രാത്രിദിനങ്ങള്‍ വരികയാണ്… Your Sleepless Nights Are Coming… പടത്തിന്റെ ആദ്യ മിനിറ്റുകളില്‍ ഒരു ഭ്രാന്തന്‍ കുഞ്ചാക്കോ ബോബനോട് പറയുന്ന ഡയലോഗ് ആണിത്…

പറഞ്ഞപോലെ തന്നെ കുഞ്ചാക്കോബോബന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് ഉറക്കമില്ലാത്ത രാത്രികളും സിനിമ കാണുന്ന നമുക്ക് ഇരിപ്പുറക്കാത്ത നിമിഷങ്ങളും…

അന്‍വര്‍ ഹുസൈന്‍ എന്ന സൈക്കോളജിസ്റ്റിനെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്… അദ്ദേഹത്തിന്റെ ശബ്ദവും മുഖഭാവങ്ങളും പ്രേക്ഷകനുമായി സംവദിക്കാന്‍ പറ്റുന്നുണ്ട് ! കേസന്വേഷണവും ദുരൂഹതകളും കേസിന് ഒരു തെളിവും കിട്ടാതെ പോവുമ്പോള്‍ ഉള്ള പോലീസിന്റെ നിസ്സഹായതയുമായി പോകുന്ന ആദ്യ പകുതിയും കണ്ടെത്തലുകള്‍ക്കും ഇമോഷന്‍സിനും പ്രാധാന്യം നല്‍കിയ രണ്ടാം പകുതിയും ആണ് ചിത്രത്തിനുള്ളത്

ചുരുക്കം ചില സീനുകളില്‍ വരുന്ന ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും കൈയടി വാങ്ങുന്നുണ്ട്….നിയമത്തിലൂടെ നീതി ലഭിക്കാത്ത, ഷറഫുദ്ധീന്‍ അവതരിപ്പിച്ച ബഞ്ചമിന്‍ എന്ന ഡോക്ടര്‍ കഥാപാത്രം ഇന്ന് സമൂഹത്തില്‍ ജീവിച്ചിരിക്കുന്ന പലരുമായും സാമ്യം തോന്നിയേക്കാം….

പല കുറ്റകൃത്യങ്ങളിലും ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഏകദേശരൂപം നമുക്ക് മനസ്സിലാക്കി തരുന്നു… ശ്രീനാഥ് ഭാസി അവതരിപ്പിച്ച ഹാക്കര്‍ കഥാപാത്രം മാത്രമാണ് സിനിമ കാണുന്നവരുടെ മുഖത്ത് ചിരി പടര്‍ത്തിയത്… ഒരേ സമയം ഹാസ്യവും ഗൗരവവും കലര്‍ത്തി അദ്ദേഹവും ഈ സിനിമയെ ഗംഭീരമാക്കി….

ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ വളരെ അച്ചടക്കത്തോടെ ആണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. സ്ഥിരം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളിലെ നായകനെ പോലെ മാസ്സ് പരിവേഷങ്ങള്‍ കൊടുത്ത് ആഘോഷിക്കാന്‍ സംവിധായകന്‍ തയാറായില്ല…

കാതറിന്‍ IPS കഥാപാത്രത്തോട് ഉണ്ണിമായ എന്ന ആ അഭിനേത്രി 100% നീതി പുലര്‍ത്തി… കാതറിന്റെ ക്ലൈമാക്‌സ് എന്‍ട്രി…. അത് കയ്യടി നേടിയ ഒരു അടിപൊളി സീന്‍ തന്നെയാണ്… ??

സിനിമയുടെ നട്ടെല്ലായ ദൃശ്യങ്ങളും ബിജിഎം കളും സിനിമയുടെ ഒഴുക്കിന് മിഴിവേകുന്ന 2 ഘടകങ്ങള്‍ ആണ് .. ഒരു വെളിച്ചം പോലും ഞെട്ടല്‍ ഉളവാക്കുന്ന ഗംഭീര തിയറ്റര്‍ അനുഭവം… ഞെട്ടലിന്റെ ആഴം കൂട്ടുന്ന ബിജിഎം…(കൂടെയിരുന്ന അരുണേട്ടന്‍ എത്രയോ പ്രാവശ്യം ഞെട്ടി വിറച്ചു…)ഇതൊക്കെ തന്നെ മതി അഞ്ചാം പാതിരാ എന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ആയി പറയാന്‍…

തിയേറ്ററില്‍ തന്നെ പോയി കാണണം…. ഗംഭീരം…

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന