'നിങ്ങള്‍ക്ക് ഡ്രസ് മാറ്റിക്കൂടേ' എന്ന് ചോദിച്ച് ആ നായിക അപമാനിച്ചു..; അവതാരക ദിവ്യദര്‍ശിനിയെ അപമാനിച്ചത് നയന്‍താരയോ? ചര്‍ച്ചയാകുന്നു

അവതാരകയും നടിയുമായ ദിവ്യദര്‍ശിനി അടുത്തിടെ നല്‍കിയ ഒരു അഭിമുഖം വൈറലായിരുന്നു. തന്നെ അപമാനിച്ച ഒരു നായികയെ കുറിച്ച് ആയിരുന്നു ദിവ്യദര്‍ശിനി സംസാരിച്ചത്. നായിക തന്നോട് ഡ്രസ് മാറ്റാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് ദിവ്യ പറഞ്ഞത്. ഈ നായിക നയന്‍താരയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.

”ഒരു പരിപാടിയില്‍ ഒരു ഹീറോയിന്‍ വന്നു. അവര്‍ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷന്‍ കഴിഞ്ഞപ്പോഴാണ് അവര്‍ എത്തിയത്. അവര്‍ വന്നയുടന്‍ എന്റെ ഡ്രസാണ് നോക്കിയത്. അവരുടെയും എന്റെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈന്‍ ഒരേ കളര്‍ എന്ന് പറയാം. ‘ഓ, നമ്മള്‍ ഒരേ ഡ്രസാണല്ലോ ഇട്ടിരിക്കുന്നത്’ എന്ന് അവര്‍ പറഞ്ഞു.

”ഞാന്‍ അത് കേട്ട് ചിരിച്ചു. പെട്ടെന്നാണ് അവര്‍ ‘നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ’ എന്ന് ചോദിച്ചത്. അത് ശരിക്കും ഒരു ഷോക്കായിരുന്നു. ശരിക്കും എന്റെ ഒരോ ഷൂട്ടിലും ഞാന്‍ ഡ്രസില്‍ ശ്രദ്ധ ചെലുത്താറുണ്ട്. അത്രയും ശ്രദ്ധയോടെയാണ് അത് ചെയ്യാറ്. എനിക്ക് അത് ഒരുമാതിരിയായി ആ ചോദ്യം.”

”എന്നാല്‍ എല്ലാരും ഇടപെട്ടു. ഇപ്പോള്‍ തന്നെ വൈകി ഇനിയൊരു ഡ്രസ് മാറ്റല്‍ നടക്കില്ലെന്ന് പറഞ്ഞ് ഹീറോയിനെ സമ്മതിപ്പിച്ചു. എനിക്ക് അപമാനമായി തോന്നിയെങ്കിലും ഞാന്‍ വളരെ മര്യാദയോടെയാണ് ആ നടിയോട് പെരുമാറിയത്. എന്നെ അത് വേദനിപ്പിച്ചു. ഒരു ആങ്കര്‍ക്ക് എന്തിനാണ് ഇത്രയും നല്ല ഡ്രസ് എന്ന ചിന്തയാണ് അവിടെ കണ്ടത്” എന്നാണ് ദിവ്യദര്‍ശിനി പറഞ്ഞത്.

ഇത് നയന്‍താരയാണ് എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ‘കണക്ട്’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തില്‍ നയന്‍താരയുടെ ഇന്റര്‍വ്യൂ ദിവ്യ എടുത്തിരുന്നു. അന്ന് നയന്‍സും, ഡിഡിയും ഏതാണ്ട് ഒരേ വസ്ത്രമാണ് ഇട്ടിരുന്നത് എന്ന് അന്നത്തെ ചിത്രങ്ങളാണ് പലരും ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ നയന്‍താര അല്ല എന്ന വാദങ്ങളും നടക്കുന്നുണ്ട്.

Latest Stories

'അങ്ങനെ അങ്ങ് ഒലിച്ചു പോകുന്ന പാര്‍ട്ടിയല്ല സിപിഎം'; തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് മുഖ്യമന്ത്രി

സോണിയ ഗാന്ധിയ്‌ക്കെതിരെ വിവാദ പരാമര്‍ശം; കങ്കണ റണാവത്തിനോട് തെളിയിക്കാന്‍ വെല്ലുവിളിച്ച് കോണ്‍ഗ്രസ് മന്ത്രി

'കെ.എൽ രാഹുൽ പരാജയപ്പെടണം എന്ന് രോഹിത്ത് ആഗ്രഹിച്ചു', പ്രസ്ഥാവനയെ കുറിച്ച് റിഷഭ് പന്ത് തുറന്ന് പറയുന്നതിങ്ങനെ

ടെർ സ്റ്റെഗൻ്റെ പരിക്ക് സംബന്ധിച്ച് ഔദ്യോഗിക അപ്‌ഡേറ്റ് നൽകി ബാഴ്‌സലോണ

എംപോക്‌സ് രോഗം, ആലപ്പുഴയിലും ആശ്വാസം; നിരീക്ഷണത്തിലുണ്ടായിരുന്ന രോഗിയുടെ ആദ്യ ഫലം നെഗറ്റീവ്

മെസിയും, എംബപ്പേയും നെയ്മറും ഉള്ള കാലം ഞാൻ മറക്കില്ല; മുൻ പിഎസ്ജി പ്രസിഡന്റ് അഭിപ്രായപ്പെട്ടു

ജയ് ഷാ ഭരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്; വലതുപക്ഷ രാഷ്ട്രീയവും ചങ്ങാത്ത മുതലാളിത്തവും

ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 8 പേര്‍ക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ടത് പ്ലസ് വണ്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥികള്‍

യേശുവോ അതോ ജോണ്‍ വിക്കോ? ആദ്യമായി വ്യത്യസ്ത ലുക്കില്‍ മഹേഷ് ബാബു; ചര്‍ച്ചയാകുന്നു

30 കോടി ബജറ്റില്‍ എത്തിയ ചിത്രം, 'എആര്‍എം' നേടിയത് എത്ര? കണക്ക് പുറത്തുവിട്ട് ലിസ്റ്റിന്‍ സ്റ്റീഫന്‍