കോമഡി സ്റ്റാര്‍സ് പരിപാടിയിലൂടെ ശ്രദ്ധേയായ അവതാരകയും നടിയുമായ മീര അനില്‍ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരന്‍. തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. ജൂണ്‍ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണിനിടെ നീട്ടി വെയ്ക്കുകയായിരുന്നു.
തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വെച്ചു നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ടെലിവിഷന്‍ പരിപാടികള്‍, സ്റ്റേജ് ഷോകള്‍ എന്നിവയിലൂടെയാണ് മീര മലയാളികളുടെ പ്രിയ അവതാരകയായി മാറിയത്. നര്‍ത്തകി കൂടിയായ മീര “മിലി” എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/CCpe1l7JY_x/
മാട്രിമോണിയല്‍ വഴിയാണ് മീര വിഷ്ണുവിനെ കണ്ടത്. പിന്നീട് ഇഷ്ടത്തിലായെന്നും മീര പറഞ്ഞിരുന്നു. ആദ്യമായി നേരില്‍ കണ്ട് പിരിയാന്‍ നേരം ജീവിതയാത്രയില്‍ നമ്മള്‍ മുന്നോട്ടാണോ അതോ ഇവിടെ വെച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് വിരലില്‍ അണിയിച്ചതായും മീര ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു വിഷ്ണു നോക്കി കൊണ്ടിരുന്നത്. താനാണെങ്കില്‍ ഓവര്‍ മേക്കപ്പിന്റെ പേരില്‍ എപ്പോഴും ട്രോളുകള്‍ വാങ്ങുന്ന ആളും. നേരില്‍ കാണുമ്പോള്‍ ഞാന്‍ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. വളരെ സിംപിള്‍ ആയാണ് താന്‍ ചെന്നത് അത് കണ്ട് വിഷ്ണു അതിശയിച്ചു പോയെന്നും മീര വെളിപ്പെടുത്തിയിരുന്നു.