ദളപതിയും മക്കള്‍സെല്‍വനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയും. ഇതാദ്യമായാണ് ഒരു വിജയ് ചിത്രത്തില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നത്. ആന്‍ഡ്രിയ ചിത്രത്തിലുള്ള വിവരം നിര്‍മ്മാതാക്കളായ എക്‌സ് ബി ക്രിയേറ്റേഴ്‌സ് തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. വിജയ് അഭിനയിക്കുന്ന അറുപത്തിനാലാമത് ചിത്രമാണ് എന്നതിനാല്‍ ദളപതി 64 എന്നാണ് ചിത്രം താത്കാലികമായി അറിയപ്പെടുന്നത്.
മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയ് നായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതി വില്ലന്‍ റോളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ നിന്ന് ആന്റണി വര്‍ഗീസും മാളവിക മോഹനനും ചിത്രത്തില്‍ ഉണ്ട്.
സത്യന്‍ സൂര്യന്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകും എന്നാണ് ചിത്രത്തിന്റെ നിര്‍മാതാക്കളായ എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് അറിയിച്ചിരിക്കുന്നത്.