വികൃതിക്ക് ശേഷം സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന “ആന്‍ഡ്രോഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25” ലെ ക്യാരക്ടര്‍ സോംഗ് റിലീസ് ചെയ്തു. വയസന്‍ കഥാപാത്രമായി എത്തുന്ന സുരാജും മകനായി എത്തുന്ന സൗബിനുമാണ് ഗാനത്തിലെ ഹൈലൈറ്റ്. “കയറില്ലാ കെട്ടില്‍പെട്ട് കുടുങ്ങി…” എന്നു തുടങ്ങുന്ന ഗാനം മിഥുന്‍ ജയരാജ് ആണ് ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
ഫോഴ്‌സ്, ബദായ് ഹോ, മര്‍ഡ് കോ ദര്‍ദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷന്‍ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു തുടങ്ങി വന്‍ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്. സാനു ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലാണ് സംഗീതം. നവംബര്‍ 8ന് ചിത്രം തിയേറ്ററുകളിലേക്കെത്തും.