'തെറ്റായ പ്രായത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് കിട്ടിയപ്പോള്‍ മര്യാദ പോയി; നടി അനിഖയ്‌ക്കെതിരെ സൈബര്‍ ആക്രമണം

തന്റെ പുതിയ സിനിമ ഓ മൈ ഡാര്‍ലിംഗിന്റെ പ്രമോഷനായി നടി അനിഖയും അണിയറപ്രവര്‍ത്തകരും വിവിധ കോളേജുകളില്‍ പോയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു പരിപാടിയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടിയ്ക്ക് നേരെ സൈബര്‍ ഗുണ്ടകളുടെ അധിക്ഷേപം ഉയരുകയാണ്. നടിയുടെ ആറ്റിറ്റിയൂഡ് വളരെ മോശമായിരുന്നുവെന്നാണ് ഇവരുടെ കുറ്റപ്പെടുത്തല്‍.

കോളജില്‍ വിശിഷ്ടാതിഥിയായി എത്തിയപ്പോള്‍ വേദിയില്‍ കാലിന് മുകളില്‍ കാലുകള്‍ വെച്ച് അനിഖ ഇരുന്നുവെന്നും സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഓവര്‍ ആറ്റിറ്റിയൂഡ് കാണിച്ചുവെന്നും പിന്നെ സംസാരിക്കാന്‍ വന്നപ്പോള്‍ മേശപ്പുറത്ത് കൈ വെച്ച് മര്യാദയില്ലാതെ നിന്നു എന്നെല്ലാമാണ് ഇവര്‍ നടിക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍.

വളരെ ചെറിയ പ്രായത്തില്‍ തന്നെ പേരും പ്രശസ്തിയും കിട്ടിയതിന്റെ അഹങ്കാരമാണെന്നും. അനിഖയുടെ തെറ്റായ പ്രായത്തിലാണ് സെലിബ്രിറ്റി സ്റ്റാറ്റസ് നടിക്ക് വന്ന് ചേര്‍ന്നതെന്നുമൊക്കെയാണ് ചില കമന്റുകളിലെ ഉള്ളടക്കം. എന്തായാലും ഇത്തരം ആക്രമണങ്ങളോട് ഇതുവരെ നടിയോ അണിയറപ്രവര്‍ത്തകരോ പ്രതികരിച്ചിട്ടില്ല.

ആല്‍ഫ്രഡ് ഡി സാമുവലാണ് ഓ മൈ ഡാര്‍ലിംഗിന്റെ സംവിധായകന്‍. ആഷ് ട്രീ വെഞ്ചേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥ.

മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമ പ്രസാദ്, ഡെയ്ന്‍ ഡേവിസ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷാന്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി