കയ്യില്‍ നിന്നും വഴുതിപ്പോയ ഡയലോഗ്, സച്ചിക്കൊപ്പം പൊട്ടിച്ചിരിച്ച് അനില്‍; വേദനയായി വീഡിയോ

അനില്‍ പി. നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ഏഴ് വര്‍ഷമായി സിനിമാരംഗത്തുണ്ടെങ്കിലും അനിലിനെ ജനപ്രിയനാക്കിയത് അയ്യപ്പനും കോശിയും ചിത്രത്തിലെ പൊലീസ് വേഷമാണ് താരത്തെ ഏറെ ശ്രദ്ധേയനാക്കിയത്. അയ്യപ്പനും കോശിയും ചിത്രീകരണ വേളയിലെ രസകരമായ നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

കോശിയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഡയലോഗ് പറയുന്ന എസ്‌ഐ സതീഷിനെയും ഒടുവില്‍ വാക്കുകള്‍ വഴുതിപ്പോയി ചിരിക്കുന്നതും വീഡിയോയില്‍ കാണാം. അയ്യപ്പന്‍ സല്യൂട്ട് ചെയ്ത് വരുമ്പോഴും അനിലിന്റെ മുഖത്ത് ചിരി കാണാം. സംവിധായകന്‍ സച്ചിക്കൊപ്പം ഷോട്ടുകള്‍ ചിരിച്ചു കൊണ്ട് കാണുന്നതും വീഡിയോയിലുണ്ട്.

അയ്യപ്പനും കോശിയും അണിയറപ്രവര്‍ത്തകരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വച്ച് മാഞ്ഞു പോയ താരത്തിന്റെ ചിരി മുഹൂര്‍ത്തങ്ങള്‍ നോവാവുകയാണ്. ജോജു ജോര്‍ജ് ചിത്രം പീസിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്.

ഷൂട്ടിങ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ താരം ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോവുകയായിരുന്നു. മമ്മൂട്ടി നായകനായ തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് അനില്‍ അഭിനയം ആരംഭിച്ചത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം