'ഒന്നുരണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപ്പെട്ടു'; മൂന്ന് വര്‍ഷം മുമ്പ് ഒരു ഡിസംബറില്‍ അതേ ജലാശയത്തില്‍, വിങ്ങലായി പോസ്റ്റ്

പ്രിയ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും. ചുരുക്കം കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറിയ താരം ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് വിട വാങ്ങിയത്. പുതിയ ചിത്രം പീസിന്റെ ചിത്രീകരണത്തിനായി തൊടുപുഴയില്‍ എത്തിയതായിരുന്നു താരം.

ഷൂട്ടിംഗ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ താരം ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോവുകയായിരുന്നു. ജലാശയങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന അനിലിന്റെ പഴയൊരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധയിലേക്ക് വേദനിപ്പിച്ചു കൊണ്ടെത്തുന്നത്.

2017 ഡിസംബര്‍ 29-ന് പങ്കുവച്ച പോസ്റ്റാണിത്. മൂന്ന് വര്‍ഷം മുമ്പ് ഡിസംബറില്‍, ഇന്നലെ അപക‍ടമുണ്ടായ അതേ മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ ചിത്രമാണ് അനില്‍ പങ്കുവെച്ചത്. “”ഇപ്പം നദിയുടെ സീസണാണല്ലോ .. മായയെങ്കി മായ നദിയെങ്കി നദി, മുങ്ങാം കൂടെ മുങ്ങാന്‍ ആരേലും ഉണ്ടേ ഇപ്പം മുങ്ങണം””എന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചത്. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടിയും താരം കൊടുത്തിട്ടുണ്ട്.

മുങ്ങിപ്പോയാലോ ചേട്ടാ എന്ന കമന്റിന് മുങ്ങണം എന്നായിരുന്നു താരത്തിന്റെ മറുപടി. അയ്യോ മുങ്ങല്ലേ എന്ന ഒരു സുഹൃത്തിന്റെ കമന്റിന് ഒന്നു രണ്ട് തവണ മുങ്ങി പൊങ്ങിയതാ, അതോണ്ട് രക്ഷപ്പെട്ടു പോം എന്നാണ് അനിലിന്റെ മറുപടി. തൊടുപുഴയില്‍ ഷൂട്ടിംഗിനിടയിലെ ഒരു ദിവസമാണ് ഇതെന്നും കമന്റുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം