'അനിലേട്ടന്‍ ഓക്കെയാണോ?' മരിച്ചു എന്ന് സ്വപ്‌നം കണ്ട് കനി; രണ്ടു വര്‍ഷം മുമ്പ് താരം നല്‍കിയ മറുപടി..

2020 നല്‍കിയ നഷ്ടങ്ങളുടെ പട്ടികയിലേക്ക് നടന്‍ അനില്‍ നെടുമങ്ങാടിന്റെ പേരും എഴുതപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഏല്‍പ്പിച്ച ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും. നടി കനി കുസൃതിയോട് രണ്ടു വര്‍ഷം മുമ്പ് അനില്‍ പറഞ്ഞ വാക്കുകളാണ് ആരാധകരെ വീണ്ടും വേദനയില്‍ ആഴ്ത്തിയിരിക്കുന്നത്.

2018-ല്‍ കനിയുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അനില്‍ മരിച്ചതായി കനി സ്വപ്‌നം കണ്ടതും ഇക്കാര്യം അദ്ദേഹത്തോട് പറഞ്ഞതുമാണ് ചാറ്റിലുള്ളത്. “”മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു”” എന്ന ക്യാപ്ഷനോടെയാണ് അന്ന് അനില്‍ ഈ ചാറ്റ് പങ്കുവെച്ചത്.

അനിലേട്ടാ.. എന്ന ക്യാപ്ഷനോടെ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് കനി. അയ്യപ്പനും കോശിയും സിനിമയിലെ വേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായിരുന്നു അനില്‍. നാടകത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് ടെലിവിഷനിലും സജീവമായി.

പാവാട, കമ്മട്ടിപ്പാടം, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ് തുടങ്ങിയ ചിത്രങ്ങളിലും താരം മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. ജോജു ജോര്‍ജ് ചിത്രം പീസിന്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗ് ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ താരം ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോവുകയായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം