തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം.. അനുഭവിച്ചറിയണം... മനുഷ്യത്വം എന്താണെന്ന്

നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന് പേരില്‍ സോഷ്യല്‍മീഡിയയില്‍ ക്രൂരമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് ലുക്കുമാനുല്‍ ഹക്കീം എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് റിലീസിനായി അനില്‍ രാധാകൃഷ്ണ മേനോന്റെ വസതിയില്‍ എത്തിയതായിരുന്നു ലുക്കുമാനുല്‍. ആ കൂടിക്കാഴ്ച ലുക്കുമാനുലിന്റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു.

ലുക്കുമാനുലിന്റെ കുറിപ്പ് വായിക്കാം:

ആ … തണലില്‍ ഇത്തിരി നേരം..!

ഞങ്ങളുടെ ഷോര്‍ട്ഫിലിം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് അനുമതിക്കായി എന്റെ സുഹൃത്ത് വിഷ്ണു രാജും (ആള്‍ക്കൂട്ടത്തില്‍ ഒരുവന്‍ അസോസ്സിയേറ്റ് ഡയറക്ടര്‍ ) അനില്‍ രാധാകൃഷ്ണ മേനോന്‍ സാറിനെ വിളിച്ചു, ഞങ്ങളോടു വിട്ടീലേക്ക് വരൂ സ്ഥലവും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു. ഒരു സംവിധായകനില്‍ നിന്നു വീട്ടിലേയ്ക്കു വരൂ എന്ന ഡയലോഗ് പ്രതീക്ഷിച്ചിരുന്നില്ല.

മനസ്സില്‍ ഞങ്ങളുടെ മതവും, ജാതിയും, രാഷ്ട്രീയവും കൂട്ടി കുഴച്ച തെല്ല് ആശങ്കയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. വീടിന്റെ മുന്‍വശത്തെ കോളിങ് ബെല്ല് അമര്‍ത്തുന്നതിനു മുമ്പ് തന്നെ ഒരു പുഞ്ചിരിയോടെ ഡ്രൈവര്‍ വീടിന്റെ വാതില്‍ തുറന്നു. വന്ന വിവരങ്ങള്‍ സന്തോഷപൂര്‍വം തിരക്കി, ഞങ്ങളോടു ഇരിക്കാന്‍ പറഞ്ഞു. (സാധരണ സംവിധായകരെ കാണാന്‍ പോയാല്‍ ഡ്രൈവറും അസിസ്റ്റന്റും പൊലീസ് സ്റ്റേഷനില്‍ എത്തിയ സാധരണക്കാരോട് കോണ്‍സ്റ്റബിള്‍സ് സംസാരിക്കുന്ന രീതി ഞങ്ങള്‍ ഓര്‍ത്തു ) ഭാഗ്യം അതുണ്ടായില്ല എന്നു മാത്രമല്ല ഞങ്ങള്‍ക്ക് വിജയാശംസകള്‍ നേരുകയും ചെയ്തു.

വലിയ ഒരു പോസിറ്റീവ് എനര്‍ജി ഞങ്ങള്‍ക്കു കിട്ടി, ഞങ്ങള്‍ കസേരയില്‍ ഇച്ചിരി വിറയലോടു കൂടി പരസ്പരം സംസാരിക്കാതെ ഇരിക്കുമ്പോള്‍ പൊടുന്നനെ ഡോര്‍ തുറന്നു പേരുവിളിച്ചു കൊണ്ടു സുമുഖനായ ആ മനുഷ്യന്‍ കൈ തന്നു ഞങ്ങളെ കോലായില്‍ പിടിച്ചു ഇരുത്തി, വളരെ കാലം പരിചയമുള്ള വ്യക്തിയെപോലെ സാര്‍, സംസാരിച്ചു തുടങ്ങി.

സാറിന്റെ അമ്മയെ വിളിച്ചു ഞങ്ങളെ പരിചയപ്പെടുത്തി, ജ്യൂസും ആ അമ്മയുടെ കൈ കൊണ്ടു തന്നു. ഞങ്ങള്‍ അതു കുടിക്കുമ്പോഴും ഒരു മലയാളി എന്നുള്ള രീതിയില്‍ വല്ലാത്ത കുറ്റബോധം മനസ്സിനെ വേട്ടയാടി.

കാരണം ആ അമ്മ ആണല്ലൊ ചെയ്യാത്ത തെറ്റിനു തെറികള്‍ കേള്‍ക്കേണ്ടി വന്നത്, പിന്നീട് ഞങ്ങള്‍ ഫ്രീസായ അവസ്ഥ. സാര്‍ സംസാരം ആരംഭിച്ചു, രാഷ്ട്രീയം, സാമൂഹികം, രാജ്യാന്തര സിനിമകള്‍, വിവാദ സഹചര്യം, മലയാള സിനിമ ലോകം മാറ്റങ്ങള്‍, ചെയ്യേണ്ടത്, സഖാവ് ഇഎംഎസ് ഉള്ള സദസ്സില്‍ പരിപാടി അവതരിപ്പിച്ചത്,അങ്ങനെ ഒരിപിടി കാര്യങ്ങള്‍.

പതിയെ ഒരു ബ്രദറിനെ പോലെ കുടുംബ കാര്യങ്ങള്‍ അന്വേഷിച്ചു, മകളുടെ ഫോട്ടോ കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു, നാം ജീവിതത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഉപദേശങ്ങള്‍ …അങ്ങിനെ ഒരിക്കലും അവിടെ നിന്നു എണീറ്റു പോകാന്‍ തോന്നാത്ത വിധം അദ്ദേഹം സംസാരിച്ചു. സാമൂതിരി രാജകുടുംബത്തിന്റെ സ്‌നേഹവും പരിളാലനവും ഞങ്ങള്‍ അനുഭവിച്ചു. ഞങ്ങളോടു അദ്ദേഹം ഓര്‍മിപ്പിച്ചു നിങ്ങള്‍ ഇരുന്ന കസേരയില്‍ ഫഹദും, ആസിഫും , പൃഥ്വിരാജും ,അങ്ങിനെ പല പ്രമുഖരും ഇരുന്ന സീറ്റാണ്, അദ്ദേഹത്തിന്റെ പുതിയ പ്രൊജക്ടിന്റെ കഥ പറഞ്ഞു തന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണിച്ചു. അഭിപ്രായം ആരാഞ്ഞു, ഓരോ നിമിഷവും ഞങ്ങള്‍വേറെ ഏതോലോകത്തേക്ക് പോയി കൊണ്ടിരുന്നു, വന്ന കാര്യം മറന്നു ഒടുവില്‍ അദ്ദേഹം തന്നെ അത് ഓര്‍മിപ്പിച്ചു.

എന്റെ മനസ്സു ആവര്‍ത്തിച്ചു എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നമ്മുടെ സമൂഹം , എന്റെ യുവജന സംഘടന എറണാംകുളം ജില്ലാ കമ്മിറ്റി ഉള്‍പ്പെടെ എത്രമാത്രം അനീതി ഈ മനുഷ്യ സ്‌നേഹിയോടും കുടുംബത്തിനോടും ചെയ്തു….? തെറി വിളിച്ചവരും വിഡിയോ ലൈവിട്ടവരും ഒരിക്കലെങ്കിലും ഇദ്ദേഹത്തെ പോയി കാണണം.. അനുഭവിച്ചറിയണം… മനുഷ്യത്വം എന്താണന്നും, അനുഭവിച്ചറിയണം, ഒടുവില്‍ ഫോട്ടോ എടുത്തു കെട്ടിപ്പിടിച്ചു ഞങ്ങള്‍ക്കു മുത്തം നല്‍കി പിരിയുമ്പോള്‍ കണ്ണുകളില്‍ വെള്ളം നിറഞ്ഞിരുന്നു….

മനസ്സില്ലാതെ ആ തണലില്‍ നിന്നു ഞങ്ങള്‍പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍, തെറി വിളിച്ചതിനു പ്രായശ്ചിത്തമായ ഒരാള്‍ സാറിനു നല്‍കിയ ഒരു മനോഹരമായ പട്ടി കുട്ടി നന്ദിയോടെ ഞങ്ങളെയും സാറിനെയും നോക്കുന്നുണ്ടായിരുന്നു…. ഞാന്‍ അപ്പോള്‍ ആലോചിച്ചത് നാല്‍പ്പത് ദിവസം അനില്‍ സാറുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചു, ഉണ്ടുറങ്ങി നന്ദികേടു കാട്ടിയ മനുഷ്യനെ കുറിച്ചായിരുന്നു….. പ്രബുദ്ധര്‍ എന്നു അവകാശപ്പെടുന്ന മലയാളികളെ തെറ്റിദ്ധരിപ്പിച്ച വരെ കുറിച്ച്.. പട്ടി ഈസ് ദ് ബെസ്റ്റ്..!

സ്‌നേഹപൂര്‍വ്വം -ലുക്കുമാനുല്‍ ഹക്കീം.

NB : പലരും ചോദിച്ചു നിങ്ങള്‍ ചാന്‍സ് ചോദിച്ചില്ലെ.. എന്ന് ,മനുഷ്യത്വവും ജീവിതവും തിരിച്ചറിയുന്ന സ്ഥലത്ത് എന്ത് ചാന്‍സ്… ഇത് എഴുതിയത് അദ്ദേഹത്തിന്റെ സിനിമയില്‍ കയറിപ്പറ്റാനുള്ള സൈക്കളോജിക്കല്‍ മൂവ് അല്ല, ഒരു അഭിനേതാവിനു ഒരാളുടെ സിനിമയില്‍ മാത്രം ഇടംകിട്ടിയാല്‍ മികച്ച നടനാകും എന്നു വിശ്വസിക്കുന്ന ആളഅല്ല ഞാന്‍ എന്ന വ്യക്തി, ഇത് സംവിധായകന്‍ എന്നതിലുമപ്പുറം അനില്‍ രാധകൃഷണ മേനോന്‍ എന്ന വ്യക്തിയെ തിരിച്ചറിയാത്തവര്‍ക്കുള്ള എഴുത്താണ്… അത്രമാത്രം നന്ദി..!

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ