'മരണമാണ് അനിവാര്യമെന്ന സിനിമാപ്രവര്‍ത്തകരുടെ തോന്നല്‍ മാറ്റണം'; അത് സര്‍ക്കാരിന്റെ മിനിമം കടമയെന്ന് നിര്‍മ്മാതാവ്

തിയേറ്ററുകള്‍ പെട്ടന്ന് തുറക്കുന്നതിന് പകരം തങ്ങള്‍ക്ക് വേണ്ട ചില പരിഗണനകള്‍ മാനിക്കണമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അനില്‍ തോമസ്. കറന്റ് ഫിക്സഡ് ചാര്‍ജ് മുതല്‍ തിയേറ്റര്‍ അടഞ്ഞു കിടന്ന സമയത്തെ വിനോദ നികുതി വരെ ഒഴിവാക്കി തരണമെന്നാണ് അനില്‍ തോമസ് പറയുന്നത്. ഇതെല്ലാം പരിഗണിക്കാതെയാണ് തിയേറ്റര്‍ തുറക്കുന്നതെങ്കില്‍ അത് തിയേറ്റര്‍ ഉടമകളുടെ മരണം ഉറപ്പാക്കുമെന്നും അനില്‍ അഭിപ്രായപ്പെട്ടു.

അനില്‍ തോമസിന്റെ വാക്കുകള്‍: പ്രിയപ്പെട്ട മന്ത്രി ഈ പരിഗണന ഞങ്ങള്‍ സ്വാഗതം ചെയുന്നു, പക്ഷെ ഞങ്ങള്‍ക്ക് അത്യാവശം വേണ്ട പരിഗണന അങ്ങയുടയും ബഹുമാനപെട്ട മുഖ്യമന്ത്രിയുടെയും മുമ്പില്‍ പല തവണ സമര്‍പ്പിച്ചിട്ട് നാളുകളായി. ഉപയോഗിക്കാത്ത കറന്റിന് ഫിക്സഡ് ചാര്‍ജ് ഒഴിവാക്കണം. അടഞ്ഞുകിടന്ന കാലത്തേ വിവിധ നികുതികള്‍ ഒഴിവാക്കണം. മഹത്തായ കേരളം മാത്രം ഈടാക്കുന്ന വിനോദനികുതി എന്ന ഇരട്ട നികുതി ഒഴിവാക്കണം. ബാങ്കുകളില്‍ നിന്നും ലഭിക്കേണ്ട മൊറൊട്ടോറിയം, ലോണ്കളുടെ പുനര്‍ക്രമീകരണം നടത്തണം.

മേല്‍സൂചിപ്പിച്ച വിഷയങ്ങള്‍ നിലനില്‍പ്പിനായി ആവശ്യപ്പെട്ട ചിലത് മാത്രം, ഇതല്ലേ ആദ്യം പരിഗണിക്കേണ്ടത്. അത് വഴി കോവിഡിനൊപ്പം ജീവിക്കാന്‍ സഹായിക്കുക, മരണമാണ് അനിവാര്യത എന്ന തോന്നല്‍ സിനിമാമേഖലയില്‍ നിന്ന് അകറ്റി നിര്‍ത്തേണ്ടത് ഒരു ഭരണകൂടത്തിന്റെ മിനിമം കടമയാണ്. അടിക്കുറിപ്പ് :ഒരു ചൂണ്ട ഇട്ടാല്‍ കൊത്തുന്ന അവസ്ഥയില്‍ അല്ല, തുറന്നൊള്ള എന്ന് പറഞ്ഞാല്‍ പരിഹരിച്ചു തരേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങള്‍ ലഭിക്കാതെ തുറക്കല്‍ എന്ന ചൂണ്ടയില്‍ ഇപ്പോള്‍ കൊത്തിയാല്‍ മരണം ഉറപ്പാണ്, അത് കൊണ്ട് ജീവിക്കാന്‍ സാഹചര്യം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് വിശ്വസിക്കുന്നു.

Latest Stories

കാശ്മീര്‍ ശാന്തമാണെന്ന അമിത് ഷായുടെ അവകാശവാദം പൊളിഞ്ഞു; കേന്ദ്ര സര്‍ക്കാരും രഹസ്യാന്വേഷണ വിഭാഗവും പരാജയപ്പെട്ടു; പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് എംവി ഗോവിന്ദന്‍

'കൂടെ നിന്ന് ചതിച്ച നാറി, ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്'; മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണം

പഹൽഗാമിൽ കൂട്ടക്കുരുതി നടത്തിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം

PSL 2025: നാൻ അടിച്ചാ താങ്ക മാട്ടേ...വിക്കറ്റ് ആഘോഷത്തിനിടെ സഹതാരത്തെ ഇടിച്ചുവീഴ്ത്തി പാകിസ്ഥാൻ ബോളർ; നിലത്തുവീണ് കീപ്പർ; വീഡിയോ കാണാം

പുതിയ ചീഫ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് ഡോ. എ ജയതിലക്; ശാരദാ മുരളീധരൻ വിരമിക്കുന്നത് ഈ മാസം

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ജനങ്ങള്‍ ദുഃഖിതര്‍; കാശ്മീരില്‍ മോദി സര്‍ക്കാര്‍ നടത്തുന്നത് വിനാശകരമായ നയസമീപനം; ആക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എംഎ ബേബി

ബീഫിന് മ്യൂട്ട്, വെട്ടിമാറ്റിയത് പ്രസാര്‍ഭാരതിയോ? ചര്‍ച്ചയായി അഞ്ജലി മേനോന്റെ 'ബാക്ക് സ്‌റ്റേജ്'

പഹൽഗാം ഭീകരാക്രമണം: ബൈസാരനിലെ ആക്രമണ സ്ഥലത്തെത്തി അമിത് ഷാ; അക്രമികൾക്കായി തിരച്ചിൽ തുടരുന്നു

IPL RECORD: റെക്കോഡ് ഇട്ടവനെകൊണ്ട് പിന്നീട് പറ്റിയിട്ടില്ല, അപ്പോഴല്ലെ വേറെ ആരേലും; 12 വർഷമായിട്ടും ഐപിഎലിൽ തകർക്കപ്പെടാത്ത ആ അതുല്യ നേട്ടം

'ഇന്ത്യയുടെ ഉള്ളിൽ വളരുന്ന, ഇന്ത്യക്കെതിരായ കലാപങ്ങൾ'; പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യ പ്രതികരണവുമായി പാകിസ്ഥാൻ