അനിരുദ്ധ് രവിചന്ദര്‍ മലയാളത്തിലേക്ക്, വരുന്ന വര്‍ഷം അത് സംഭവിക്കും

പ്രശസ്ത തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദര്‍ മലയാളത്തിലേക്ക്. മലയാളത്തില്‍ നിന്ന് വരുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രത്തിന് വേണ്ടിയാവും അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കുക എന്നാണ് സൂചന.

മലയാളത്തിലേക്കുള്ള വരവിനെ കുറിച്ച് അനിരുദ്ധ് തന്നെയാണ് വെളിപ്പെടുത്തിയത്. വിക്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ഇക്കാര്യം അനിരുദ്ധ് വെളിപ്പെടുത്തിയത്.

ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വര്‍ഷമായിരിക്കും അത് സംഭവിക്കുക എന്നുമാണ് അനിരുദ്ധ് പറഞ്ഞത്. മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നെ ഉള്ളു എങ്കിലും അനിരുദ്ധിന്റെ ഗാനങ്ങള്‍ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്.

Read more

തമിഴില്‍ ഒട്ടേറെ വമ്പന്‍ പ്രോജക്ടുകളുമായി ഇപ്പോള്‍ തിരക്കിലാണ് അനിരുദ്ധ്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനാവുന്ന നെല്‍സണ്‍ ചിത്രത്തിന് സംഗീതമൊരുക്കുന്ന അനിരുദ്ധ്, ആറ്റ്ലി ഒരുക്കുന്ന ജവാന്‍ എന്ന ഷാരുഖ് ഖാന്‍ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.