അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കുന്ന പുതിയ ചിത്രം “അഞ്ചാം പാതിരാ”യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ ഉദ്വേഗഭരിതരാക്കുന്ന തരത്തിലുള്ളതാണ് ട്രെയിലര്‍. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്ത് വീഡിയോ ഇടം നേടിക്കഴിഞ്ഞു. ചിത്രം ജനുവരി 10 ന് തിയേറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തിന്റെ കഥയും മിഥുനിന്റേതാണ്.
ഒരു ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ വേഷമിടുന്നു. ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് കുഞ്ചാക്കോ പ്രത്യക്ഷപ്പെടുന്നത്.
ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം.