ജിമ്മില്‍ കട്ട വര്‍ക്കൗട്ടില്‍ അന്ന ബെന്നും മമിത ബൈജുവും. മലയാളികളുടെ പ്രിയപ്പെട്ട യുവനടിമാര്‍ ഒന്നിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോക്‌സ്‌ബേണില്‍ ആണ് ഇരുവരും വര്‍ക്കൗട്ട് ചെയ്യുന്നത്.
ട്രെയിനറുടെ നിര്‍ദ്ദേശങ്ങള്‍ ക്ഷമയോടെ കേട്ട് മനസ്സിലാക്കി വളരെ കൂളായി വര്‍ക്കൗട്ട് ചെയ്യുന്ന മമിതയേയും അന്നയേയും വീഡിയോയില്‍ കാണാം. സൂപ്പര്‍ ശരണ്യ, പ്രണയവിലാസം, പ്രേമലു തുടങ്ങി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടിയാണ് മമിത ബൈജു. പ്രേമലുവിന്റെ വിജയം കേരളത്തിന് പുറത്തും നിരവധി ആരാധകരെ മമിതയ്ക്ക് നേടിക്കൊടുത്തു.
അടുത്തിടെ തമിഴിലും മമിത അരങ്ങേറ്റം കുറിച്ചിരുന്നു. ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവര്‍ന്ന അഭിനേത്രിയാണ് അന്ന ബെന്‍.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. ഹെലന്‍, കപ്പേള, സാറാസ്, നൈറ്റ് ഡ്രൈവ്, കാപ്പ, ത്രിശങ്കു എന്നിവയാണ് അന്നയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. കല്‍ക്കി 2898 എഡി എന്ന തെലുങ്ക് ചിത്രത്തിലും, കൊട്ടുക്കാളി എന്ന തമിഴ് ചിത്രത്തിലും അന്ന വേഷമിട്ടിരുന്നു.