അടുത്ത സിനിമ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി, എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല: പുതിയ സിനിമയെ കുറിച്ച് അന്ന ബെന്‍

ജേക്‌സണ്‍ ആന്റണി ചിത്രം ‘അഞ്ച് സെന്റും സെലീനയും’ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മാത്യു തോമസ്, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്‍, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നീ സംവിധായകരാണ് സോഷ്യല്‍ മീഡിയയിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചിത്രം പ്രഖ്യാപിച്ചത്.

‘കുമ്പളങ്ങി നെറ്റ്‌സിന് ‘ ശേഷം അന്നയും മാത്യുവും ഒന്നിക്കുന്ന ചിത്രമെന്നതിലുപരി അന്നയുടെ അച്ഛനായ ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ‘എന്റെ അടുത്ത സിനിമ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി, എന്റെ പപ്പാ. പപ്പാ എനിക്കായി ഒരു തിരക്കഥ എഴുതുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല.

എനിക്ക് വിശ്വസിക്കാനും കഴിയുന്നില്ല, താങ്ക് യൂ പപ്പാ’, അന്ന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പോളി വത്സന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ 4 എന്റര്‍ടെയ്‌നമെന്റ്, എ പി ഇന്റര്‍നാഷണല്‍ എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കൈതപ്രം, ബി കെ ഹരിനാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം