കുറച്ച് ലേറ്റായി പോയി എന്നാലും...; മെലിഞ്ഞ് സുന്ദരിയായി ലിച്ചി

ഓണാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള “അങ്കമാലി ഡയറീസ്” താരം അന്ന രേഷ്മ രാജന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. “”കുറച്ച് ലേറ്റായി പോയി എന്നാലും…ഹാപ്പി ഓണം”” എന്നാണ് അന്ന പട്ടുപാവാടയണിഞ്ഞ് നാടന്‍ ലുക്കിലുള്ള തന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

മെലിഞ്ഞ് സുന്ദരിയായ താരത്തിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അന്നയുടെ മോഡേണ്‍ വേഷങ്ങളിലുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയായ താരം മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി.

https://www.instagram.com/p/CEj5cKOpRXQ/

അയ്യപ്പനും കോശിയും, മധുര രാജ, വെളിപാടിന്റെ പുസ്തകം, സച്ചിന്‍, ലോനപ്പന്റെ മാമോദീസ എന്നീ ചിത്രങ്ങളില്‍ അന്ന വേഷമിട്ടിട്ടുണ്ട്. നഴ്‌സായി ജോലി ചെയ്തു കൊണ്ടിരിക്കെയാണ് അന്ന സിനിമയിലെത്തിയത്. ആശുപത്രിയുടെ പരസ്യ ഹോര്‍ഡിംഗ് കണ്ടാണ് അന്നയെ ലിച്ചി എന്ന കഥാപാത്രമായി ലിജോ ജോസ് പെല്ലിശേരി കാസ്റ്റ് ചെയ്തതെന്ന ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലായിരുന്നു.

നഴ്‌സിന്റെ ജോലി കളഞ്ഞ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത കേട്ടവരെല്ലാം കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് അന്ന ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അപ്പന്‍ മരിച്ചിട്ട് രണ്ട് കൊല്ലമേ ആയുള്ളു.അപ്പോഴെക്കും അഭിനയിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ആഴത്തില്‍ മുറിപ്പെടുത്തിയവര്‍ വേറെയും ഉണ്ടായിരുന്നു എന്നും താരം വ്യക്തമാക്കിയിരുന്നു.

Read more

https://www.instagram.com/p/B_r28Y3p6nc/