തമിഴ് നാട്ടില്‍ തരംഗമായി  'അണ്ണാത്തെ'; 225 കോടി ക്ലബ്ബില്‍

രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ 12 ദിവസംകൊണ്ട് 225 കോടി ബോക് ഓഫീസില്‍ ഇടം നേടി. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആദ്യം ദിനം 70 കോടി കളക്ഷനാണ് ചിത്രം നേടിയത്. രണ്ട് ദിവസംകൊണ്ട് 112 കോടി രൂപയും ചിത്രം നേടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ.

അടുത്തിടെയാണ് തമിഴ്നാട് തീയേറ്ററുകളില്‍ പൂര്‍ണമായും ആളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത്. തമിഴ്നാട്ടില്‍ മാത്രം 1500 സ്‌ക്രീനുകളിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 1100 സ്‌ക്രീനുകളിലും പ്രദര്‍ശനമുണ്ട്. കേരളത്തില്‍ നിന്നും മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്.

സാഹോദര്യ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ കാളിയന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. കാളിയന്റെ സഹോദരി തങ്ക മീനാക്ഷിയായി എത്തുന്നത് കീര്‍ത്തി സുരേഷാണ്. സിരുത്തെ ശിവമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഖുഷ്ബു, മീന, നയന്‍താര, സൂരി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

Latest Stories

'നാടക നടിമാരുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം അപര്യാപ്‌തം'; സിആർ മഹേഷ് എംഎൽഎ

'ശാരീരികവും മാനസികവുമായ' സമ്മർദ്ദങ്ങളിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ

'എന്നെ ഇതിന് പ്രാപ്തനാക്കിയ തൃശ്ശൂരിലെ നല്ലവരായ എല്ലാ ജനങ്ങളോടും നന്ദി'; ജി7 സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പങ്കാളിയെ മാത്രമല്ല പണവും മാട്രിമോണി നല്‍കും; പണമില്ലാത്തതുകൊണ്ട് വിവാഹം കഴിക്കാതിരിക്കേണ്ടെന്ന് മാട്രിമോണി ഗ്രൂപ്പ്

ഗോവയില്‍ നിന്നും മദ്യം തന്നെയാണ് ഞാന്‍ വാങ്ങിയത്, പക്ഷെ..; വൈറല്‍ വീഡിയോയെ കുറിച്ച് അല്ലു അര്‍ജുന്‍

അർജന്റീനയ്ക്ക് മുട്ടൻ പണി കിട്ടാൻ സാധ്യത; ക്യാമ്പിൽ ആശങ്ക; സംഭവം ഇങ്ങനെ

രഞ്ജിയിൽ ചരിത്രം; ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തി ഹരിയാന പേസർ കംബോജ്

ബൗണ്ടറി വരയില്‍ നിന്ന് അല്പം വിട്ട് കളിക്കളത്തിനുള്ളില്‍ തന്നെ വലിയൊരു മരം, അന്താരാഷ്ട്ര മത്സരങ്ങളടക്കം നടന്ന വിചിത്ര മൈതാനം!

വിശദീകരിച്ചു, പോയി; സംസ്ഥാന സെക്രട്ടേറിയറ്റ് കഴിയും മുൻപേ ഇപി മടങ്ങി

എനിക്കും അന്ന് ജോലി രാജി വയ്‌ക്കേണ്ടി വന്നു.. പ്രശാന്തിന് ഇതൊരു വിശ്രമസമയം മാത്രം: ജി വേണുഗോപാല്‍