'സ്വര്‍ണത്തിന്റെ രാഷ്ട്രീയം', അണിയറയില്‍ ഒരുങ്ങുന്നത് പൊളിറ്റിക്കല്‍ ഡ്രാമ? സസ്‌പെന്‍സുമായി അനൂപ് മേനോന്റെ 'വരാല്‍'

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് ‘സ്വര്‍ണം’. ഇപ്പോള്‍ ഇതാ ‘സ്വര്‍ണത്തിന്റെ രാഷ്ട്രീയം’ പ്രമേയമാക്കി മലയാളത്തില്‍ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോന്‍ ചിത്രം ‘വരാല്‍’ ആണ് പ്രേക്ഷകരില്‍ സസ്‌പെന്‍സ് നിറയ്ക്കുന്നത്. വരാലിന്റെ പുതിയ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ദ പൊളിട്ടിക്‌സ് ഓഫ് ഗോള്‍ഡ് എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

മലയാളത്തില്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററില്‍ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. തികച്ചും ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ‘വരാല്‍’ എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്ന്‍, സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ എ.സി.പി ലാല്‍ജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന വരാല്‍ ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, സംഗീതം: നിനോയ് വര്‍ഗീസ്, ബി.ജി.എം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്: ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര്‍ പ്രകാശ്, സ്റ്റില്‍സ്- ഷാലു പെയ്യാട്,പി.ആര്‍.ഒ – പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സെപ്തംബര്‍ ആദ്യം ചിത്രീകരണം ആരംഭിച്ച വരാലിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളാണ്.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം