'കേരള രാഷ്ട്രീയത്തില്‍ നടന്ന ഏറ്റവും വലിയ ചതി'; വരാല്‍ പുതിയ പോസ്റ്റര്‍ പുറത്ത്

അനൂപ് മേനോന്‍, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘വരാല്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. ‘കേരള രാഷ്ട്രീയത്തില്‍ നടന്ന ഏറ്റവും വലിയ ചതി’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്.

ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വളരെ വേഗം ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണ് വരാല്‍.

നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സായ്കുമാര്‍, മേഘനാഥന്‍, ഇര്‍ഷാദ്, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ കെ.ലാല്‍ജി, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍: അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, ബി.ജി.എം: ഗോപി സുന്ദര്‍, സംഗീതം: ഗോപി സുന്ദര്‍, നിനോയ് വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര്‍ പ്രകാശ്.

Latest Stories

ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; അഗ്നിശമന സേന പണം കണ്ടെത്തിയിട്ടില്ലെന്ന് സേന മേധാവി

എന്‍ഡിഎ സര്‍ക്കാര്‍ വന്നാല്‍ തമിഴില്‍ മെഡിക്കല്‍-എന്‍ജിനിയറിംഗ് കോഴ്സുകള്‍; പ്രഖ്യാപനവുമായി അമിത്ഷാ

ഇറാനുമായി ബന്ധപ്പെട്ട എണ്ണ ടാങ്കറുകൾക്കും ചൈനയുടെ 'ടീപ്പോട്' റിഫൈനറിക്കും നേരെ ഉപരോധങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക

അടൂരില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ പുതിയ ഷോറൂം; ഉദ്ഘാടനം മാര്‍ച്ച് 22ന് മംമ്താ മോഹന്‍ദാസ്

ന്യൂയോർക്ക് ടൈംസ് രഹസ്യ ചൈന യുദ്ധ കഥ; പെന്റഗൺ ചോർത്തൽ ഏജൻസികളെ നേരിടാൻ എലോൺ മസ്‌ക്

സ്‌കൂള്‍ ബസുകളുടെ സുരക്ഷ സംവിധാനത്തില്‍ വിട്ടുവീഴ്ചയില്ല; നാല് ക്യാമറകള്‍ നിര്‍ബന്ധമെന്ന് കെബി ഗണേഷ് കുമാര്‍

ഇന്ത്യ- ക്യൂബ ബിസിനസ് സമ്മേളനം സാമ്പത്തിക നയതന്ത്രപരമായ പങ്കാളിത്തങ്ങള്‍ ശക്തിപ്പെടുത്തുന്നു; ആഴത്തിലുള്ള സഹകരണത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് സമ്മേളനമെന്ന് ക്യൂബ ഉപപ്രധാനമന്ത്രി

കോഴിക്കോട് ലഹരിക്ക് അടിമയായ മകന്റെ നിരന്തര വധഭീഷണി; ഒടുവില്‍ പൊലീസിനെ ഏല്‍പ്പിച്ച് മാതാവ്

IPL 2025: ഇതാണ് ഞങ്ങൾ ആഗ്രഹിച്ച തീരുമാനം എന്ന് ബോളർമാർ, ഒരിക്കൽ നിർത്തിയ സ്ഥലത്ത് നിന്ന് ഒന്ന് കൂടി തുടങ്ങാൻ ബിസിസിഐ; പുതിയ റൂളിൽ ആരാധകരും ഹാപ്പി

വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ഹീറോ മോട്ടോ കോര്‍പ്പ്; ഇലക്ട്രിക് ത്രീവീലര്‍ വിപണിയില്‍ ഇനി തീപാറും പോരാട്ടം