നിറഞ്ഞ സദസ്സില്‍ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് അനൂപ് സത്യന്‍ ചിത്രം “വരനെ അവശ്യമുണ്ട”. ചിത്രത്തിനായി പിതാവ് സത്യന്‍ അന്തിക്കാടിനോട് ഉപദേശം തേടിയിരുന്നോ എന്ന ചോദ്യത്തിന് അനൂപ് സത്യന്റെ മറുപടി ഇങ്ങനെ.
ഇല്ല. അച്ഛന്‍ ഫസ്റ്റ് ഹാഫിന്റെ സ്‌ക്രിപ്റ്റ് മാത്രമേ വായിച്ചിട്ടുള്ളൂ. അച്ഛന് സംശയങ്ങളുണ്ടായിരുന്നു. ബാക്കി തരാമെന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയില്‍ പോയി. പിന്നെ അച്ഛന്‍ സിനിമയാണ് കണ്ടത്. തന്നെ സ്‌ക്രിപ്റ്റ് കാണിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ടെന്‍ഷനടിച്ചേനെയെന്നുമാണ് അച്ഛന്‍ പറഞ്ഞത്. അനൂപ് വ്യക്തമാക്കി.
അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭവും ദുല്‍ഖര്‍ നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്.
Read more
ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.