താന്‍ സ്‌ക്രിപ്റ്റ് കാണാതിരുന്നത് നന്നായെന്നായിരുന്നു അച്ഛന്റെ പ്രതികരണം; കാരണം തുറന്നുപറഞ്ഞ് അനൂപ് സത്യന്‍

നിറഞ്ഞ സദസ്സില്‍ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് അനൂപ് സത്യന്‍ ചിത്രം “വരനെ അവശ്യമുണ്ട”. ചിത്രത്തിനായി പിതാവ് സത്യന്‍ അന്തിക്കാടിനോട് ഉപദേശം തേടിയിരുന്നോ എന്ന ചോദ്യത്തിന് അനൂപ് സത്യന്റെ മറുപടി ഇങ്ങനെ.

ഇല്ല. അച്ഛന്‍ ഫസ്റ്റ് ഹാഫിന്റെ സ്‌ക്രിപ്റ്റ് മാത്രമേ വായിച്ചിട്ടുള്ളൂ. അച്ഛന് സംശയങ്ങളുണ്ടായിരുന്നു. ബാക്കി തരാമെന്ന് പറഞ്ഞ് ഞാന്‍ ചെന്നൈയില്‍ പോയി. പിന്നെ അച്ഛന്‍ സിനിമയാണ് കണ്ടത്. തന്നെ സ്‌ക്രിപ്റ്റ് കാണിക്കാതിരുന്നത് നന്നായെന്നും അല്ലെങ്കില്‍ ടെന്‍ഷനടിച്ചേനെയെന്നുമാണ് അച്ഛന്‍ പറഞ്ഞത്. അനൂപ് വ്യക്തമാക്കി.

അനൂപ് സത്യന്റെ ആദ്യ സംവിധാന സംരഭവും ദുല്‍ഖര്‍ നിര്‍മ്മിച്ച മൂന്നാമത്തെ ചിത്രവുമാണിത്. ദുല്‍ഖറും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. സുരേഷ് ഗോപിയും ശോഭനയും പതിമൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിച്ചത്. അനൂപ് തന്നെ തിരക്കഥയെഴുതുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ഒരു കുടുംബചിത്രമാണ്.

ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. മുകേഷ് മുരളീധരന്‍ ഛായാഗ്രഹണം. വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സുമായി ചേര്‍ന്നാണ് ദുല്‍ഖര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി