മോഹന്‍ലാലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്‍ സിനിമ സംവിധാനം ചെയ്യുന്നു. ചിത്രത്തില്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ അണിനിരക്കുമെന്ന് സൂചന നൽകി ഇരട്ട സഹോദരൻ അഖില്‍ സത്യന്‍. ഫേസ്ബുക്കിലൂടെയാണ് അഖില്‍ സത്യന്‍ തന്റെ സഹോദരന്‍ ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയത്.
‘അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ട്. കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവന്‍ ഉദ്ദേശിക്കുന്നതെന്നാണ് അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ഈ പോസ്റ്റ് വന്നതിനു പിന്നാലെ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ലഘുചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിനുവേണ്ടി ഒരുക്കുന്ന ആന്തോളജിയുടെ ഭാഗമാണ് ഈ ചിത്രം.വരനെ ആവശ്യമുണ്ടാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം വലിയ വിജയം നേടിയിരുന്നു.
Read more
ഏറെ നാളുകള്‍ക്ക് ശേഷം ശോഭന- സുരേഷ് ഗോപി ജോഡികള്‍ ഒന്നിച്ച ചിത്രം കൂടിയായിരുന്നു വരനെ ആവശ്യമുണ്ട്. അതേസമയം അഖില്‍ സത്യന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഫഹദ് ഫാസില്‍ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഡിസംബറിലാണ് തിയേറ്ററുകളില്‍ എത്തുക. അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പാച്ചുവും അത്ഭുത വിളക്കും.