21 ഗ്രാംസ്; റോഡില്‍ പോസ്റ്ററൊട്ടിക്കാൻ ഇറങ്ങി നടന്‍ അനൂപ് മേനോന്‍, വീഡിയോ

ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവും ഇതിവൃത്തമാകുന്ന ത്രില്ലര്‍ ചിത്രം 21 ഗ്രാംസിന്റെ പ്രൊമോഷന്റെ ഭാഗമായി പോസ്റ്റര്‍ ഒട്ടിക്കാന്‍ തയ്യാറായിരിക്കുകയാണ് നടന്‍ അനൂപ് മേനോന്‍. ചിത്രത്തിലെ മറ്റൊരു നടനും അവതാരകനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൂടിയായ ജീവ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ കഴിഞ്ഞ ദിവസം തുടക്കമിട്ട ചാലഞ്ച് ഏറ്റെടുത്തുകൊണ്ടാണ് അനൂപ് മേനോന്‍ പോസ്റ്റര്‍ ഒട്ടിക്കുവാന്‍ ഇറങ്ങുന്നത്.

ജീവ തങ്ങളുടെ സിനിമയായ 21 ഗ്രാംസിന്റെ പോസ്റ്റര്‍ മതിലില്‍ ഒട്ടിക്കുകയും ശേഷം പറയുന്ന കാര്യങ്ങളുമാണ് വീഡിയോയുടെ രൂപത്തില്‍ പോസ്റ്റ് ആയി പങ്കിട്ടിരിക്കുന്നത്. താന്‍ ചെയ്തത് പോലെ സിനിമയിലെ നായകനായ അനൂപ് മേനോന്‍ അടക്കമുള്ളവര്‍ക്ക് ചെയ്യാനാകുമോ എന്ന രീതിയിലായിരുന്നു ചലഞ്ച് ചെയ്തത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തരംഗമായിരിക്കുകയാണ്. എന്നാല്‍ ഒരു ദിവസത്തിനു ശേഷം നിര്‍മ്മാതാവും സംവിധായകനുമുള്‍പ്പെടെ 21 ഗ്രാംസിന്റെ എല്ലാ ടീമംഗങ്ങളും അനൂപ് മേനോന്റെ നേതൃത്വത്തില്‍ ചലഞ്ച് അംഗീകരിച്ചിരിക്കുകയാണ്. ഇതിനായി രാത്രിയില്‍ എല്ലാവരും ചേര്‍ന്ന് ചിത്രത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുകയും, അത് ജീവയുടെ ചലഞ്ച് ആക്‌സെപ്റ്റ് ചെയ്ത് കൊണ്ടാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ എന്‍ റിനീഷ് നിര്‍മിച്ചു നവാഗതനായ ബിബിന്‍ കൃഷ്ണ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ഈ സിനിമ മാര്‍ച്ച് 18 ന് തീയേറ്ററുകളിലേക്ക് എത്തും. സസ്‌പെന്‍സും, മിസ്റ്ററിയും, ട്വിസ്റ്റുകളും പ്രതീക്ഷിക്കാവുന്ന ഈ സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ‘അഞ്ചാം പാതിര’എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലെര്‍ ചിത്രം ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ ചെറിയൊരു ഇടവേളക്ക് ശേഷമാണ് അതേ ജോണറില്‍ മറ്റൊരു ചിത്രം തിയേറ്ററില്‍ ആസ്വദിക്കാന്‍ ഒരുങ്ങുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ