നീന്താന്‍ അറിയില്ല, അന്‍ഷിത വെള്ളത്തില്‍ ചാടിയത് എന്നെ വിശ്വസിച്ച്: അര്‍ണവ്

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് അര്‍ണവും അന്‍ഷിതയും. അടുത്തിടെ ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ആരോപണവുമായി അര്‍ണവിന്റെ ഭാര്യ ദിവ്യ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. അന്‍ഷിത മൂലം തന്റേയും അര്‍ണവിന്റേയും ദാമ്പത്യ ജീവിതം തകര്‍ന്നുവെന്ന് കാണിച്ച് വാര്‍ത്ത സമ്മേളനം വിളിക്കുകയും ചെയ്തിരുന്നു ദിവ്യ.

അന്‍ഷിതയ്ക്കായി അര്‍ണവ് തന്നെ ഒഴിവാക്കിയെന്നും ദിവ്യ ആരോപിച്ചിരുന്നു. ഇപ്പോഴിത അര്‍ണവിനൊപ്പം കുളത്തില്‍ ചാടുന്ന നടി അന്‍ഷിതയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ചെല്ലമ്മ സീരിയില്‍ ഷൂട്ടിങിന് വേണ്ടിയാണ് അന്‍ഷിത അര്‍ണവിനൊപ്പം കുളത്തില്‍ ചാടിയത്.

കുളത്തില്‍ ചാടുന്ന രംഗം തങ്ങള്‍ എത്രത്തോളം റിസ്‌ക്കെടുത്താണ് ചെയ്തതെന്ന് വിവരിച്ച് അര്‍ണവ് ഒരു കുറിപ്പും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല.’എന്നെ വിശ്വസിച്ചാണ് അന്‍ഷിത വെള്ളത്തിലേക്ക് ചാടിയത്. ശരിക്കും അവിശ്വസനീയമായിരുന്നു അത്. അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്. ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്. കൃത്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.’

‘എനിക്ക് നീന്താന്‍ അറിയാം. ഈ പ്രമോ എല്ലാ ഫാന്‍സിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു’ അര്‍ണവ് കുറിച്ചത്. അധികം വൈകാതെ ഫുള്‍ മേക്കിങ് വീഡിയോ പോസ്റ്റ് ചെയ്യുമെന്നും അര്‍ണവ് കുറിച്ചിരുന്നു.

Latest Stories

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം