ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം 17ന് പ്രഖ്യാപിക്കുമെന്ന് പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ ‘ദൃശ്യം 3’മായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വിണ്ടും സജീവമാകുകയാണ്.
ആഗസ്റ്റ് 17ന് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിട്ടുള്ളത്. ചിങ്ങം ഒന്നായ ആഗസ്റ്റ് 17ന് സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന അഭ്യൂഹമായിരുന്നു പ്രചരിച്ചിരുന്നത്.
സിനിമയുടെ ഒരു ഫാന്‍ മെയിഡ് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ 17 ല്‍ ഒരു പ്രഖ്യാപനം കാണുമെന്ന് നിര്‍മ്മാതാവില്‍ നിന്ന് തന്നെ അറിയിപ്പ് വന്നതൊടെ ദൃശ്യം 3 തന്നെയാകും വരുന്നതെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
നേരത്തെ ജീത്തു ജോസഫ് മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് തന്റെ പക്കല്‍ ഉണ്ടെന്ന് പറഞ്ഞിരുന്നു. ‘ദൃശ്യം 2’ റിലീസിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും മുന്‍പ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ സാധ്യതകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.