മണിരത്‌നം ചിത്രത്തില്‍ ഫഹദിനും വിജയ് സേതുപതിക്കുമൊപ്പം ആന്‍റണിയും? വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസുമുണ്ടെന്ന വാര്‍ത്ത തെറ്റ് . താന്‍ മണിരത്‌നം ചിത്രത്തിന്റെ ഭാഗമല്ലെന്നും അത്തരമൊരു വാര്‍ത്തയെപ്പറ്റി തനിയ്ക്ക് യാതൊന്നുമറിയില്ലെന്നും ആന്റണി സൗത്ത് ലൈവിനോട് പറഞ്ഞു.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, അരവിന്ദ് സാമി, വിജയ് സേതുപതി , ചിമ്പു എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ദ്വിഭാഷ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ ആന്റണിയുമുള്ളതായി ഗോസിപ്പുകളുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ചിത്രത്തിനായി സംഗീതം ചെയ്യുന്നത് ഏ ആര്‍ റഹ്മാനാണ്. സന്തോഷ് ശിവന്റേതാണ് ക്യാമറ.

നിലവില്‍ തന്റെ രണ്ടാം ചിത്രമായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ന്റെ റിലീസ് കാത്തിരിയ്ക്കുകയാണ് ആന്റണി. നവാഗത സംവിധായകന്‍ ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.