ആദ്യ പ്രീമിയർ യു. കെയിൽ; പുതുചരിത്രം കുറിച്ച് മലയാള ചിത്രം

ചലച്ചിത്രമേളകൾ കൂടാതെ മലയാള സിനിമയിൽ ആദ്യമായി ഒരു ചിത്രത്തിന്റെ ആദ്യ ഷോ വിദേശത്ത് നടക്കാൻ പോവുന്നു. ഇന്ത്യൻ സിനിമയിൽ നിന്ന് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾ വിദേശ രാജ്യങ്ങളിൽ ആദ്യ ഷോ പതിവാണെങ്കിലും മലയാളത്തിൽ ഇത് പുതിയ ചരിത്രമാണ്. ജോജു നായകനായെത്തുന്ന ഏറ്റവും പുതിയ ജോഷി ചിത്രം ‘ആന്റണി’ ആണ് യു. കെ യിൽ ഇന്നലെ രാത്രി 7 മണിക്ക് പ്രീമിയർ ചെയ്യുന്നത്.

ഇന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ജോജു ജോർജിനെ കൂടാതെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്ല്യാണി പ്രിയദർശൻ, വിജയരാഘവൻ, ആശ ശരത്ത്, അപ്പാനി ശരത്ത് തുടങ്ങീ താരങ്ങളും ആന്റണിയിൽ അണിനിരക്കുന്നു.

പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ആന്റണിക്കുണ്ട്. യു. കെയിലെ ആദ്യ ഷോയ്ക്ക് ചെഷയം മികച്ച പ്രതികരണമാണ് യു.കെ പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.

പാപ്പൻ എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണ് ആന്റണി. മാസ്- ആക്ഷൻ ഴോണറിലാണ് ചിത്രം പുറത്തിറങ്ങുന്നത്.  ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

ഐൻസ്റ്റീൻ സാക്ക് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് രാജേഷ് വര്‍മ്മയും ഛായാഗ്രഹണം രണദിവെയും നിർവഹിക്കുന്നു. എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആര്‍ ഒ – ശബരി.മാര്‍ക്കറ്റിംഗ് പ്ലാനിംഗ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

Latest Stories

കോഹ്‌ലി 55 റൺസിൽ ബാറ്റ് ചെയ്യവെയാണ് ആ വാർത്ത കേട്ടത്, അതോടെ അവൻ...; താരത്തോട് സംസാരിച്ചത് വെളിപ്പെടുത്തി ജതിൻ സപ്രു

'ജട്ടി ബനിയൻ ഗ്യാങ്' അഥവാ, 'കച്ച ബനിയൻ ഗ്യാങ്'; പ്രചരിക്കുന്ന ദൃശ്യങ്ങൾ കുറുവ സംഘത്തിന്റേതല്ലെന്ന് പൊലീസ്

'മർദിച്ചത് കറിക്ക് ഉപ്പ് കൂടിയതിന്റെ പേരിൽ'; അറസ്റ്റിലായ രാഹുലിനെതിരെ ഭർതൃ പീഡനം, നരഹത്യ ശ്രമം ഉൾപ്പെടെയുള്ളവ ചുമത്തി

ഇത് യാഷിന്റെ വാക്കുകള്‍.. അല്ലു അര്‍ജുന്‍ സിനിമയും വാക്കുകളും കോപ്പിയടിച്ചു; നടനെതിരെ വിമര്‍ശനം

സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം; പി പി ദിവ്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുന്നു: നവീൻ ബാബുവിന്റെ കുടുംബം

IPL 2025: മോശമായിരുന്നു അല്ലെങ്കിൽ തന്നെ ഇപ്പോൾ വൻ ദുരന്തമായി, രണ്ട് ദിവസവും ആ ടീം കാണിച്ചത് മണ്ടത്തരം: മുഹമ്മദ് കൈഫ്

ഭരണഘടനയുടെ 75-ാം വാർഷികാഘോഷനിറവിൽ രാജ്യം; സ്‌മാരക നാണയവും സ്റ്റാമ്പും പുറത്തിറക്കി, അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി

ഷാജി കൈക്കൂലി ആവശ്യപ്പെട്ടതിന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി; പ്ലസ്ടു കോഴക്കേസിൽ സർക്കാരിനും ഇഡിക്കും തിരിച്ചടി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഗൗതം ഗംഭീര്‍ ഇന്ത്യയിലേക്ക് മടങ്ങി

ആ താരത്തിന് ഞങ്ങളെ ആവശ്യമില്ല, പക്ഷെ ഞങ്ങൾക്ക് അവനെ...; മത്സരശേഷം ജസ്പ്രീത് ബുംറ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ