നടുക്കടലില്‍ ഇടിക്കഥയുമായി ആന്റണി വര്‍ഗീസ്; 'കൊണ്ടല്‍' ടൈറ്റില്‍ ടീസര്‍

ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രവുമായി വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേഴ്‌സ്. ‘കൊണ്ടല്‍’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ആണിപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന കടലില്‍ ആടിയുലയുന്ന കപ്പലില്‍ വമ്പന്‍ ആക്ഷന്‍ രംഗങ്ങളോടെയാണ് ആന്റണിയെ ടീസറില്‍ അവതരിപ്പിക്കുന്നത്.

നടുക്കടലിന്റെ ആഴത്തെക്കാള്‍ ഭയപ്പെടുത്തുന്ന, ഓരോ ദിക്കുകളില്‍ നിന്നും വീശിയടിക്കുന്ന കാറ്റിനെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ടീസര്‍, അവസാനിക്കുന്നത് കൊണ്ടല്‍ എന്ന പേരിലാണ്. കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രം നവാഗതനായ അജിത് മാമ്പള്ളിയാണ് സംവിധാനം ചെയ്യുന്നത്.

‘ആര്‍ഡിഎക്സ്’ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രം ഈ കമ്പനിയുടെ ഏഴാമത് ചിത്രം കൂടിയാണ്. സിനിമക്ക് വേണ്ടി 20 അടി വലിപ്പമുള്ള ഒരു കൂറ്റന്‍ സ്രാവിനെയും കൊല്ലം കുരീപ്പുഴയില്‍ ചിത്രത്തിനായി 100 അടി വലിപ്പമുള്ള ബോട്ടിന്റെ ഒരു വമ്പന്‍ സെറ്റ് ഒരുക്കിയതും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും. ഷബീര്‍ കല്ലറയ്ക്കല്‍, രാജ് ബി ഷെട്ടി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പെപ്പെയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സോളോ ചിത്രം കൂടിയാണിത്.

ഗാനരചന – വിനായക് ശശികുമാര്‍, ഛായാഗ്രഹണം – ദീപക് ഡി മേനോന്‍, എഡിറ്റിംഗ് – ശ്രീജിത് സാരംഗ്, കലാസംവിധാനം – വിനോദ് രവീന്ദ്രന്‍, മേക്കപ്പ് – അമല്‍ ചന്ദ്ര, കോസ്റ്റ്യൂം ഡിസൈന്‍ – നിസ്സാര്‍ റഹ്‌മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഉമേഷ് രാധാകൃഷ്ണന്‍.

Latest Stories

എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

പാര്‍ലമെന്റില്‍ യഥാര്‍ത്ഥത്തില്‍ നടന്നതും ബിജെപി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതും!; എതിര്‍ശബ്ദം ഉയരുമ്പോള്‍ കഷ്ടപ്പെട്ട് വിരിയിച്ച 'സാത്വിക' ഭാവം മാറുന്ന മോദി

യൂറോയിലെ മികച്ച പ്രകടനത്തിന് ശേഷം ആവശ്യക്കാർ ഏറെ, റയൽ വിടുന്ന കാര്യത്തിൽ നിർണായക തീരുമാനം എടുത്ത് യുവതാരം

റൊണാൾഡോ മെസിയെക്കാൾ എത്രയോ മികച്ചവനാണ്, ഈ സത്യം അറിയാവുന്നവർ പോലും മൗനം പാലിക്കുകയാണ് എന്ന് മാത്രം; സൂപ്പർതാരം പറയുന്നത് ഇങ്ങനെ

ബീഹാറില്‍ ഒരു പഞ്ചവടി പാലം കൂടി തകര്‍ന്നു; 15 ദിവസത്തിനുള്ളില്‍ തകര്‍ന്നത് ഏഴാമത്തെ പാലം

വിക്രത്തിന് ശേഷം ലോകേഷ്- ഗിരീഷ് ഗംഗാധരൻ കോമ്പോ വീണ്ടും; കൂലി അപ്ഡേറ്റ്

തുടക്കത്തില്‍ കല്ലുകടിയായി ഭൈരവയും ബുജ്ജിയും, സെക്കന്‍ഡ് ഹാഫില്‍ റീ ഇന്‍ട്രൊ നല്‍കി സംവിധായകന്‍; സ്‌കോര്‍ ചെയ്ത് അമിതാഭ് ബച്ചന്‍

ഇത്തവണ ബാലൺ ഡി ഓർ അവന്‍ നേടും; യുവതാരത്തെ പിന്തുണച്ച് ആലിസൺ ബക്കർ

'മണിപ്പൂർ സർക്കാരിൽ ഞങ്ങൾക്ക് വിശ്വാസമില്ല'; സംസ്ഥാനത്തിന് സുപ്രീം കോടതിയുടെ വിമർശനം

ഇന്ത്യയുടെ വിക്ടറി പരേഡ് സംബന്ധിച്ച് ബിസിസിഐ തീരുമാനം ഇങ്ങനെ, ആരാധകർ ആവേശത്തിൽ