ഈ ദിവസങ്ങളില്‍ നേരിട്ട വിഷമത്തിന് എന്റെ അപ്പന്റേം അമ്മയുടെയും ജീവിതത്തിന്റെ വിലയുണ്ട്; ആന്റണി വര്‍ഗീസിന്റെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്തണിയുടെ ആരോപണങ്ങളോട് പ്രതികരിച്ച് നടന്‍ ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി വര്‍ഗീസ്. ആന്റണി പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു ജൂഡ് ആരോപിച്ചത്. ഇതിന് ആന്റണി മറുപടിയും നല്‍കിയിരുന്നു.

ഈ ആരോപണങ്ങള്‍ കാരണം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല എന്നാണ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നടന്റെ സഹോദരി പറയുന്നത്. വിവാഹ ദിവസത്തിലുള്ള ഒരു ചിത്രം പങ്കുവച്ചാണ് അഞ്ജലിയുടെ കുറിപ്പ്.

”രണ്ടു ദിവസത്തോളം ഞങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ഇന്ന് ചേട്ടന്‍ പറഞ്ഞത്…. ഈ ദിവസങ്ങളില്‍ എനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലായിക്കൊള്ളണം എന്നില്ല പക്ഷെ അതിനു എന്റെ അപ്പന്റേം അമ്മയുടെയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്…” എന്നാണ് അഞ്ജലി കുറിച്ചത്.

തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്തണി ആരോപിച്ചത്.

ഈ ആരോപണം തെളിവുകള്‍ നിരത്തി പെപ്പെ തള്ളിക്കളഞ്ഞു. സിനിമയുടെ അഡ്വാന്‍സ് തുകയായി നിര്‍മ്മാതാവ് നല്‍കിയ പണം തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ കല്യാണം. പണം തിരികെ നല്‍കിയതിന്റെ രേഖകളും ആന്റണി പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

10 ലക്ഷം രൂപ തിരിച്ച് തന്നതു കൊണ്ട് മാത്രം തീരുന്നതല്ല പ്രശ്‌നം. ആന്റണി പിന്‍മാറിയപ്പോള്‍ പലരുടെയും ജീവിതം വഴിമുട്ടി, ജൂഡ് ഉള്‍പ്പെടയുള്ളവര്‍ പൊട്ടിക്കരഞ്ഞാണ് പോയത് എന്നതടക്കം നിരവധി പ്രശ്‌നങ്ങള്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ; കെ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണ സംഘം

'നിർണായക തെളിവുകൾ ലഭിച്ചു'; പെഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് സ്ഥിരീകരിച്ചെന്ന് ഇന്ത്യ

'പാകിസ്താനെ രണ്ടായി വിഭജിക്കൂ, പാക് അധീന കശ്മീരിനെ ഇന്ത്യയോട് ചേര്‍ക്കൂ; 140 കോടി ജനങ്ങളും പ്രധാനമന്ത്രിക്കൊപ്പം'; നരേന്ദ്രമോദിയോട് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

'സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണ മൊഴി നൽകിയ വാർത്ത തെറ്റ്, ഇല്ലാത്ത വാർത്തയാണ് പുറത്ത്‌വരുന്നത്'; പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; വത്തിക്കാനിൽ വിലാപങ്ങളോടെ ജനസാഗരം

പാകിസ്ഥാന്റെ മകളായിരുന്നു, ഇപ്പോള്‍ ഇന്ത്യയുടെ മരുമകളാണ്; പാകിസ്ഥാനിലേക്ക് മടക്കി അയയ്ക്കരുതെന്ന് സീമ ഹൈദര്‍; വീണ്ടും ചര്‍ച്ചയായി പബ്ജി പ്രണയം

IPL 2025: വീട്ടിലേക്ക് എത്രയും വേഗം എത്തണം എന്നാണ് അവന്മാരുടെ ആഗ്രഹം, കളി ജയിക്കണം എന്ന് ഒരുത്തനും ഇല്ല; ടീമിലെ ദുരന്തം ആ സൂപ്പർസ്റ്റാർ; വിരേന്ദർ സെവാഗ് പറഞ്ഞത് ഇങ്ങനെ

IPL 2025: അവന്മാര്‍ നന്നായി കളിക്കാത്തത് കൊണ്ട് കൊല്‍ക്കത്ത ടീമില്‍ മറ്റു ബാറ്റര്‍മാര്‍ക്ക് പണി കിട്ടുന്നു, വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം

ലാലേട്ടന്റെ പടം ഇറങ്ങിയാപ്പിന്നെ കാണാതിരിക്കാന്‍ പറ്റോ, തുടരും കാണാന്‍ മണിക്കൂറുകള്‍ നീണ്ട ട്രാഫിക്ക് ബ്ലോക്ക്, വൈറല്‍ വീഡിയോ

140 കോടി രൂപയുടെ ഫണ്ട് വകമാറ്റം, കാർഷിക സഹായം ദുരുപയോഗം ചെയ്തതിൽ കേരള സർക്കാർ കുടുക്കിൽ; അന്വേഷണത്തിനായി ലോക ബാങ്ക് കേരളത്തിലേക്ക്