“ജല്ലിക്കട്ട്” ചിത്രത്തിന്റെ ഓസ്‌കര്‍ എന്‍ട്രി ആഘോഷിച്ച് അമൂലിന്റെ പുതിയ പരസ്യം. അമൂല്‍ ഗേളിനൊപ്പം വെണ്ണ കഴിക്കുന്ന ആന്റണിയും പിന്നിലായി “കട്ടു എ പീസ് ഓഫ് ബട്ടര്‍” എന്ന് ചോദിച്ചു നില്‍ക്കുന്ന പോത്തും ഓസ്‌കര്‍ ശില്‍പ്പവും അടങ്ങുന്നതാണ് പോസ്റ്റര്‍. “”ജല്ലിക്കട്ട്, 2021 ഓസ്‌കറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി”” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
ആന്റണി വര്‍ഗീസും ഈ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. “”വാട്ട് ആന്‍ ഐഡിയ സര്‍ജി”” എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്. 2011-ന് ശേഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയാകുന്ന മലയാള ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്. 27 ചിത്രങ്ങളില്‍ നിന്നാണ് ജല്ലിക്കട്ടിനെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുത്തത്.
#Amul Topical: Jallikattu, India’s official entry to the 2021 Oscars! pic.twitter.com/bK1jYeYyPi
— Amul.coop (@Amul_Coop) December 1, 2020
ലിജോയുടെ സംവിധാന മികവിനെയും പ്രൊഡക്ഷന്‍ ക്വാളിറ്റിയെയും ജൂറി ബോര്‍ഡ് പ്രശംസിച്ചിരുന്നു. 2019-ല്‍ പുറത്തിറങ്ങിയ ജല്ലിക്കട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു.
Read more
ഗ്രാമത്തില്‍ കയറ് പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ജല്ലിക്കട്ട് പറഞ്ഞത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.