കരയിലെ അടി ഇടിക്കു ശേഷം ഇനി കടലിൽ... ആന്റണി വർഗീസും സോഫിയ പോളും വീണ്ടും ഒന്നിക്കുന്നു !

ആർഡിഎക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമിക്കുന്ന പുതിയ ചിത്രത്തിൽ ആന്റണി വർഗീസ് നായകനാകുന്നു. നവാഗതനായ അജിത് മാമ്പള്ളി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കടൽ പശ്ചാത്തലത്തിൽ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയായാണ് ചിത്രം എത്തുന്നതെന്ന് റിപ്പോർട്ടുകൾ. വലിയ മുടക്കുമുതലിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ വൻ താരനിരയും ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.


റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ. തമിഴ് സംവിധായകൻ എസ്. ആർ. പ്രഭാകരൻ, സലീൽ – രഞ്ജിത്ത്, ഫാന്റം പ്രവീൺ, പ്രശോഭ് വിജയൻ തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി അജിത് മാമ്പള്ളി പ്രവർത്തിച്ചിട്ടുണ്ട്. അജിത് മാമ്പള്ളിയുടെ സ്വതന്ത്രസംവിധായകനായുള്ള അരങ്ങേറ്റമാണ് ചിത്രം.

ആര്‍ഡിഎക്സിന് സംഗീതം ഒരുക്കിയ സാം.സി.എസ് തന്നെയാണ് പുതിയ സിനിമക്കും സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. സെപ്റ്റംബർ പതിനാറ് കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ചിത്രത്തിന് തുടക്കം കുറിക്കും.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ