മോശം മെസേജുകളും കമന്റുകളും പലതും കണ്ടിട്ടുണ്ട്, ചീത്ത വിളിച്ചവര്‍ക്കും കളിയാക്കിയവര്‍ക്കുമുള്ള മറുപടിയാണിത്; ആന്റണി വര്‍ഗീസിന്റെ ഭാര്യ

ജൂഡ് ആന്തണിയുടെ പരാമര്‍ശങ്ങളില്‍ ആന്റണി വര്‍ഗീസ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണ്. 10 ലക്ഷം രൂപ വാങ്ങി സഹോദരിയുടെ കല്യാണം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്നായിരുന്നു നടനെതിരെ ജൂഡ് ആരോപണം ഉന്നയിച്ചത്.

പത്തു ലക്ഷം തിരികെ നല്‍കിയതിന്റെ രേഖകള്‍ അടക്കം പങ്കുവച്ചാണ് ആന്റണി ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. ഈ സംഭവത്തെ തുടര്‍ന്ന് ആന്റണി വര്‍ഗീസിന്റെ ഭാര്യ അനീഷ പൗലോസ് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

”ആര്‍ക്കും എന്തും പറയാം, പക്ഷേ പറയേണ്ടേ കാര്യങ്ങള്‍ സത്യസന്ധമായി പറയണം. ഇത്രയും ദിവസം ഞങ്ങള്‍ നിശബ്ദമായി ഇരുന്നത് ഞങ്ങളുടെ ഭാഗത്തു ന്യായം ഉള്ളത് കൊണ്ട് മാത്രമാണ്. മോശം രീതിയില്‍ ഉള്ള പല മെസേജുകളും കമന്റുകളും പലതും കണ്ടിട്ടും ഞാനും എന്റെ ഭര്‍ത്താവും കുടുംബവും തളരാതെ ഇരുന്നത് സത്യം എന്നായാലും പുറത്തു വരും എന്നൊരു വിശ്വാസം ഞങ്ങള്‍ക്ക് ഉള്ളത് കൊണ്ടാണ്. കളിയാക്കിയവര്‍ക്കും ചീത്ത വിളിച്ചവര്‍ക്കും ഉള്ള മറുപടി ഇതാണ്” എന്നാണ് അനീഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ജൂഡിന്റെ ആരോപണം തള്ളി ആന്റണി വര്‍ഗീസ് നടത്തിയ പത്രസമ്മേളനത്തിന് ശേഷമാണ് അനീഷ പോസ്റ്റ് പങ്കുവച്ചെത്തിയത്. ആന്റണി വര്‍ഗീസിന്റെ സഹോദരിയും വിഷയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഈ ദിവസങ്ങളില്‍ നേരിട്ട വിഷമത്തിന് തന്റെ അമ്മയുടെയും അപ്പന്റെയും ജീവിതത്തിന്റെ വിലയുണ്ട് എന്നാണ് നടന്റെ സഹോദരി അഞ്ജലി വര്‍ഗീസ് പ്രതികരിച്ചത്.

തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സായി നല്‍കിയ 10 ലക്ഷം രൂപ കൊണ്ടാണ് ആന്റണി സഹോദരിയുടെ വിവാഹം നടത്തിയതെന്നും ഷൂട്ട് തുടങ്ങുന്നതിന് 18 ദിവസം മുമ്പ് നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നുമാണ് ജൂഡ് ആന്തണി ആരോപിച്ചത്. ഈ ആരോപണം തെളിവുകള്‍ നിരത്തി പെപ്പെ തള്ളിക്കളഞ്ഞു.

സിനിമയുടെ അഡ്വാന്‍സ് തുകയായി നിര്‍മ്മാതാവ് നല്‍കിയ പണം തിരികെ നല്‍കി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു സഹോദരിയുടെ കല്യാണം. പണം തിരികെ നല്‍കിയതിന്റെ രേഖകളും ആന്റണി പുറത്തുവിട്ടിരുന്നു. എന്നാല്‍ 10 ലക്ഷം രൂപ തിരിച്ച് തന്നതു കൊണ്ട് മാത്രം തീരുന്നതല്ല പ്രശ്നം എന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം