Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

മോളിവുഡിന്റെ ടോം ക്രൂസ് ; ആദിയിലെ പ്രണവിന്റെ ആക്ഷനെ പ്രശംസിച്ച് യുവനടി

, 9:17 pm

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച ആദി തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. കുടുംബചിത്രമെന്ന ലേബലിലാണ് എത്തിയതെങ്കിലും ആക്ഷന്‍ രംഗങ്ങളായിരുന്നു സിനിമയിലെ ഹൈലൈറ്റ്. സാഹസിക രംഗങ്ങളിലെ പ്രണവിന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ട് പരിചയമുള്ള പാര്‍ക്കൗര്‍ എന്ന അഭ്യസ്ത വിദ്യ അതിമനോഹരമായാണ് പ്രണവ് അവതരിപ്പിച്ചതെന്ന് വിമര്‍ശകരും അംഗീകരിക്കുന്നു.

ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ കിടിലന്‍ പെര്‍ഫോമന്‍സിനെ പ്രശംസിച്ച് മലയാളത്തിലെ യുവനടി രംഗത്തെത്തിയിരിക്കുകയാണ്. യുവഅഭിനേത്രികളില്‍ ശ്രദ്ധേയായ അനുസിതാരയാണ് പ്രണവിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ‘മോളിവുഡിലെ ടോം ക്രൂസ്’എന്നാണ് നടി പ്രണവിനെ വിശേഷിപ്പിച്ചത്. മോഹന്‍ലാലിന്റെ മകനല്ലേ പ്രണവ്, അപ്പോള്‍ പിന്നെ അതങ്ങനെയേ വരൂവെന്നാണ് ആരാധകരുടെ കമന്റുകള്‍.

Watched Aadhi Movie .. Action packed film ..Tom cruise in mollywood Pranav chettan 👏👏👏👏

Posted by Anu Sithara on Sunday, 11 February 2018

പ്രണവ് മോഹന്‍ലാല്‍ നായകനാകനായ ആദി ആരാധകരെ ആവേശത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയയിലും മറ്റും ആദിയിലെ പ്രണവിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റം പിഴച്ചില്ലെന്നു തന്നെയാണ് ഒറ്റവാക്കിലെ പ്രേക്ഷക പ്രതികരണം. ആശീര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ജീത്തു ജോസാണ് സംവിധാനം ചെയ്തത്.

Advertisement