വീട്ടില്‍ ഉണ്ടായ തണ്ണീര്‍മത്തന്‍, വീഡിയോ പങ്കുവെച്ച് അനു സിത്താര; കമന്റുമായി പ്രാചി തെഹ്ലാന്‍

വീട്ടില്‍ ഉണ്ടായ തണ്ണീര്‍മത്തന്‍ മുറിക്കുന്ന വീഡിയോ പങ്കുവെച്ച് നടി അനു സിത്താര. വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീര്‍മത്തന്‍ ചെടിയില്‍ നിന്നും മുറിച്ചെടുത്ത്, അടുക്കളയില്‍ കൊണ്ടു പോയി മുറിക്കുന്നതുമാണ് വീഡിയോയില്‍. വീടിന്റെ പുറകുവശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവെച്ച വീഡിയോയില്‍ അനു പറഞ്ഞിരുന്നു.

വീഡിയോയ്ക്ക് കമന്റുമായി നടി പ്രാചി തെഹ്ലാനും താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം അനു ചേച്ചി എന്നാണ് പ്രാചിയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയും അനു സിത്താര നല്‍കിയിട്ടുണ്ട്. തന്റെ ഓര്‍ഗാനിക് കൃഷിയെ കുറിച്ച് നേരത്തെയും അനു സിത്താര പങ്കുവെച്ചിരുന്നു. നേരത്തെ ഫലവൃഷങ്ങളുടെയും ചെടികളുടെയും വീഡിയോ താരം പങ്കുവെച്ചിരുന്നു.

View this post on Instagram

A post shared by Anu Sithara (@anu_sithara)

ലോക്ഡൗണിനിടെ താരം പുതിയ യൂട്യൂബ് ചാനലും ആരംഭിച്ചിരുന്നു. എന്റെ ഏദന്‍ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്പഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്പ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ഭാഗത്ത് നട്ടുവളര്‍ത്തുന്നത്.

Read more

നിലക്കട, ചീര, പയര്‍ തുടങ്ങി പച്ചക്കറികളും ഇവിടെ വളരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, ജോജു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും തങ്ങളുടെ കൃഷിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതേസമയം, അനുരാധ ക്രൈ നമ്പര്‍ 59/2019 എന്ന ചിത്രമാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. ക്രൈം ത്രില്ലറായി എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ആണ് നായകന്‍.