ബൗ ബൗ സോംഗുമായി അനന്യയും കൗഷികും; അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാം ഗാനം ശ്രദ്ധ നേടുന്നു

സണ്ണി വെയ്‌നെ നായകനാകുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ രണ്ടാമത്തെ ഗാനം ബൗ ബൗ പുറത്തുവിട്ടു. ടോപ് സിംഗര്‍ റിയാലിറ്റി ഷോ ഫെയിം അനന്യയും കൗഷിക് മേനോനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ കാമിനി എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എം.ഷിജിത്ത് നിര്‍മിക്കുന്ന ചിത്രത്തില്‍ 96 ഫെയിം ഗൗരി കിഷനാണ് നായിക. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്.

സണ്ണി വെയ്ന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം “ഏട്ടുകാലി”, “ഞാന്‍ സിനിമാ മോഹി” എന്നീ ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രിന്‍സ് ജോയി ആണ് സംവിധാനം ചെയ്യുന്നത്. “96” എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി കിഷന്‍ ആണ് നായിക. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്. നവീന്‍ ടി മണിലാലാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ എം ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ശെല്‍വകുമാര്‍ എസ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Latest Stories

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിയുടെ അറസ്റ്റ്?, വ്യാജകേസില്‍ അതിഷിയെ കുടുക്കാന്‍ ശ്രമമെന്ന് കെജ്രിവാള്‍; കേന്ദ്ര ഏജന്‍സികള്‍ക്ക് ബിജെപി നിര്‍ദേശം കൊടുത്തെന്ന് ആക്ഷേപം

അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് വിമാനം കസാഖ്സ്ഥാനില്‍ തകര്‍ന്നുവീണ് 39 മരണം; 28 യാത്രക്കാര്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍