'കര്‍ത്താവേ, നീ ഇത്ര പെട്ടെന്ന് എന്റെ വിളി കേള്‍ക്കുമെന്ന് വിചാരിച്ചില്ല'; അനുഗ്രഹീതന്‍ ആന്റണിയുടെ രണ്ടാമത്തെ ട്രെയ്‌ലര്‍

സണ്ണി വെയ്നും ഗൗരി കിഷനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനുഗ്രഹീതന്‍ ആന്റണി”യുടെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്ത്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മിക്കുന്നത്. 96 ഫെയിം ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം എത്തുന്നത്.

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്.

ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ കാമിനി അടക്കമുള്ള ഗാനങ്ങളും ടീസറും ട്രെയ്‌ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ജിഷ്ണു എസ് രമേശിന്റേയും, അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സെല്‍വകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അരുണ്‍ വെഞ്ഞാറമൂട്-ആര്‍ട്ട് ഡയറക്ടര്‍. ശങ്കരന്‍ എ.എസ്, സിദ്ധാര്‍ത്ഥന്‍ കെ സി-സൗണ്ട് ഡിസൈന്‍, ബിജു ബെര്‍ണാഡ്-എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഏപ്രില്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്