ഒരാളെ ഇഷ്ടമാണെന്ന് ഗൗരി, ഞെട്ടലോടെ സണ്ണി; അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ ട്രെന്‍ഡിംഗ്

സണ്ണി വെയ്‌നും ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന “അനുഗ്രഹീതന്‍ ആന്റണി”യുടെ ടീസര്‍ പുറത്ത്. സണ്ണി വെയ്‌ന്റെ ജന്മദിനത്തില്‍ നടന്‍ പൃഥ്വിരാജാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധി അതിജീവിച്ച് സിനിമാലോകം തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയുണര്‍ത്തിയാണ് ചിത്രത്തിന്റെ ടീസര്‍ എത്തിയിരിക്കുന്നത്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിച്ചു നവാഗതനായ പ്രിന്‍സ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥയ്ക്ക് തിരക്കഥ ഒരുക്കിയിക്കുന്നത് നവീന്‍ ടി. മണിലാല്‍ ആണ്.

ചിത്രത്തിലെ ഹരിശങ്കര്‍ കെ എസ് ആലപിച്ച “കാമിനി” എന്ന സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 16 മില്യനോളം ആളുകളാണ് ഗാനം കണ്ടത്. പിന്നാലെ ടോപ് സിങ്ങര്‍ ഫെയിം അനന്യ ദിനേശിന്റെ ശബ്ദത്തില്‍ വന്ന ബൗ ബൗ എന്ന ഗാനവും പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.  സെല്‍വകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും അരുണ്‍ വെഞ്ഞാറമൂട് ആര്‍ട് ഡയറക്ടറുമാണ്.

ശങ്കരന്‍ എ എസും, സിദ്ധാര്‍ത്ഥന്‍ കെ സിയും സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ബിജു ബെര്‍ണാഡ് ആണ്. “96” എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ ഗൗരി നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു