നാല് പെണ്‍കുട്ടികള്‍ക്ക് ഒരു പയ്യന്‍; '4ജി' ട്രെയിലറിന് വിമര്‍ശനം

നാല് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രകഥാപാത്രമാക്കി ബാലു സംവിധാനം ചെയ്യുന്ന “അനുകുന്നധി ഒക്കതി അയ്‌നഥി ഒക്കതി” എന്ന ചിത്രത്തിന് വിമര്‍ശനം. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിമര്‍ശനങ്ങളും തലപൊക്കിയത്.

ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിറഞ്ഞതാണ് ട്രെയിലര്‍. അതുകൊണ്ടു തന്നെ വലിയ വിമര്‍ശനമാണ് ട്രെയിലറിനു നേരെ ഉയരുന്നത്. സുഹൃത്തുക്കളായ നാല് യുവതികള്‍ ഗോവയ്ക്ക് ഉല്ലാസ യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം. ധന്യ ബാലകൃഷ്ണന്‍, കോമലീ പ്രസാദ്, സിദ്ദി ഇദ്‌നാനി, ത്രിദാ ചൗദരി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ട്രെയിലറുകളാണ് റിലീസ് ചെയ്തിട്ടുള്ളത്. മലയാളത്തില്‍ 4 ജി എന്നാണ് ചിത്രത്തിന്റേ പേര്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്