വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍; ഹിന്ദി ചിത്രം പ്രഖ്യാപിച്ചു

വി കെ പ്രകാശിന്റെ സംവിധാനത്തില്‍ അനുപം ഖേര്‍ നായകനായി ഹിന്ദി ചിത്രം ഒരുങ്ങുന്നു. സംവിധായകന്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.’കാഗസ് 2′ ആണ് വി കെ പ്രകാശ് ഒരുക്കുന്ന ചിത്രം. സതീഷ് കൗശിക് സംവിധാനം ചെയ്ത ‘കാഗസി’ന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം .

പങ്കജ് ത്രിപാതി നായകനായെത്തിയ ചിത്രം 2021ലാണ് പ്രദര്‍ശനത്തിന് എത്തിയത്. അനു മൂത്തേടത്താണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഛായാഗ്രാഹകന്‍. അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, സ്മൃതി കര്‍ല, സതിഷ് കൗശിക്, നീന ഗുപ്ത എന്നിവര്‍ പ്രധാന അഭിനേതാക്കളായി എത്തുന്നു.

ദി സതിഷ് കൗശിക് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിഷാന്ത് കൗശികാണ് നിര്‍മ്മാണം.നവ്യ നായര്‍ നായികയായ ‘ഒരുത്തീ’ ആണ് വി കെ പ്രകാശിന്റെ അവസാനം തിയേറ്ററുകളില്‍ എത്തിയ ചിത്രം. സോഷ്യല്‍ ത്രില്ലര്‍ ‘ലൈവ്’ ആണ് അണിയറയിലുള്ളത്.

മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, രശ്മി സോമന്‍ എന്നിവരുള്‍പ്പെടെ വലിയ താരനിര ചിത്രത്തില്‍ ഉണ്ട്.

Latest Stories

ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവം; കേസെടുത്ത് പൊലീസ്, ഗായകന്‍ ഒന്നാം പ്രതി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

MI VS RCB: ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്‌, മൂന്ന് പേര്‍ ഫിഫ്റ്റിയടിച്ചിട്ടും ആര്‍സിബിക്ക് രക്ഷയില്ല, മുംബൈയ്‌ക്കെതിരെ പോരടിച്ചപ്പോള്‍ സംഭവിച്ചത്

പെട്രോളിനും ഡീസലിനും പിന്നാലെ എല്‍പിജിയും; വില വര്‍ദ്ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

മലപ്പുറത്ത് വെള്ളാപ്പള്ളി പറഞ്ഞതിലും അപ്പുറം; ഹിന്ദുക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നതെന്ന് പികെ ശശികല

IPL 2025: പുരാന് അപ്പോ ഇതും വശമുണ്ടോ, ഹിറ്റ് പാട്ട്‌ പാടി ആരാധകരെ കയ്യിലെടുത്ത് ലഖ്‌നൗ താരം, കയ്യടിച്ച് സോഷ്യല്‍ മീഡിയ, ഇത് പൊളിച്ചെന്ന് ഫാന്‍സ്‌

INDIAN CRICKET: അന്ന് ഞാൻ മനസ് തകർന്ന് കരഞ്ഞുപോയി, ഒരു ദുരന്തം ആണല്ലോ എന്നോർത്ത് സ്വയം ദേഷ്യപ്പെട്ടു; വമ്പൻ വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

'അസ്മ മരിച്ചത് രക്തം വാർന്ന്, മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നു'; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

MI VS RCB: രോഹിത് ശര്‍മയെ ഇന്നും കളിപ്പിക്കില്ല?, മുംബൈ ടീമിന് ഇത് എന്തുപറ്റി, കോച്ച് ജയവര്‍ധനെ പറഞ്ഞത്, പ്രതീക്ഷയോടെ ആരാധകര്‍

വേനലവധിക്കാലത്ത് 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' എത്തുന്നു;റിലീസ് തീയതി പുറത്ത്!