തെലുങ്ക് താരവുമായി പ്രണയത്തില്‍, അനുപമ പരമേശ്വന്‍ വിവാഹിതയാകുന്നു? പ്രതികരിച്ച് കുടുംബം

നടി അനുപമ പരമേശ്വരന്‍ വിവാഹതിയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് താരം രാം പോത്തിനേനിയും അനുപമയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ കുടുംബത്തിന്റെ അനുമതി തേടുകയാണ് എന്നുമാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയോട് അനുപമയുടെ അമ്മ പ്രതികരിച്ചിട്ടുണ്ട്. അങ്ങനൊരു സംഭവമില്ലെന്നും ഈ വാര്‍ത്ത ശരിയല്ലെന്നും അനുപമയുടെ അമ്മ സുനിത വ്യക്തമാക്കിയാതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് തെലുങ്ക് ചിത്രങ്ങളില്‍ രാം പോത്തിനേനിക്കൊപ്പം അനുപമ അഭിനയിച്ചിട്ടുണ്ട്. ‘വന്നതി ഒകടേ സിന്ദഗി’, ‘ഹലോ ഗുരു പ്രേമ കോസമേ’ എന്നീ ചിത്രങ്ങളിലാണ് രാമിനൊപ്പം അനുപമ എത്തിയത്. ഹലോ ഗുരു പ്രേമ കോസമേ എന്ന സിനിമയില്‍ രാമിന്റെ നായികയായതിന് പിന്നാലെ ഇരവരും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

അതേസമയം, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളാണ് അനുപമയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. ‘ടില്ലു സ്‌ക്വയര്‍’, ‘ഈഗിള്‍’ എന്നീ തെലുങ്ക് ചിത്രങ്ങളും, ‘സൈറന്‍’ എന്ന തമിഴ് സിനിമയും, ‘ജെഎസ്‌കെ ട്രൂത്ത് ഷാല്‍ ഓള്‍വേയ്‌സ് പ്രീവെയ്ല്‍’ എന്ന മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി