ബോക്‌സ് ഓഫീസ് കത്തിച്ച് അനുപമയുടെ ഗ്ലാമര്‍ റോള്‍; 'ടില്ലു സ്‌ക്വയര്‍' നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

അനുപമ പരമേശ്വരന്റെ ഗ്ലാമറസ് അവതാര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ടില്ലു സ്‌ക്വയറിന് ഗംഭീര കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

23.7 കോടി രൂപ കളക്ഷന്‍ ആണ് ആദ്യ ദിനം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഒരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസിന് മുമ്പേ അനുപമയുടെ ഗ്ലാമര്‍ അവതാര്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു സിനിമയില്‍ അനുപമ ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്നത്.

2022ല്‍ പുറത്തിറങ്ങിയ ക്രൈം കോമഡി ചിത്രം ‘ഡിലെ തില്ലു’വിന്റെ രണ്ടാം ഭാഗമാണ് ഈ സിനിമ. മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ ആണ് നായകന്‍. അനുപമയുടെ ഗ്ലാമറസ് അവതാര്‍ മാത്രമല്ല, ലിപ്‌ലോക് അടക്കമുള്ള ഇന്റിമേറ്റ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഇങ്ങനൊയൊരു വേഷം ചെയ്യുന്നതിനെ കുറിച്ച് അനുപമ സംസാരിക്കുകയും ചെയ്തിരുന്നു. 19-ാം വയസില്‍ പ്രേമം പോലുള്ള സിനിമകള്‍ ചെയ്തു. 29-ാം വയസില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യേണ്ടതുണ്ട്. താന്‍ ഒരേതരം റോളുകള്‍ ചെയ്യുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകരും പ്രേക്ഷകരും ചോദ്യം ചെയ്യാന്‍ തുടങ്ങിയെന്നും അനുപമ പറഞ്ഞിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ